റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന് ആർബിഐ

ന്യൂഡൽഹി: നടപ്പുസാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ (ഒക്ടോബർ–മാർച്ച്) രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നുവെന്ന് റിസർവ് ബാങ്കിന്റെ ലേഖനം.

രണ്ടാംപാദത്തിൽ (ജൂലൈ–സെപ്റ്റംബർ) സാമ്പത്തികവളർച്ചാനിരക്ക് 5.4 ശതമാനമായി ഇടിഞ്ഞിരുന്നു. 12 മാസങ്ങൾക്കിടയിലുള്ള (7 പാദങ്ങൾ) ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

എന്നാൽ മൂന്നാം പാദം (ഒക്ടോബർ–ഡിസംബർ) മുതൽ സാമ്പത്തികരംഗം മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

വാഹനവിൽപന, വിമാനയാത്രക്കാരുടെ എണ്ണം, സ്റ്റീൽ ഉപഭോഗം, ജിഎസ്ടി ഇ–വേ ബിൽ തുടങ്ങിയവ വിലയിരുത്തിയാണ് ആർബിഐയിലെ വിദഗ്ധർ ഈ അനുമാനത്തിലെത്തിയിരിക്കുന്നത്.

അതേസമയം, ഡോളറിന്റെ മൂല്യം വർധിക്കുന്നതും വ്യാപാരമേഖലയിൽ യുഎസിന്റെ നീക്കങ്ങളും ഇതിന് വെല്ലുവിളി സൃഷ്ടിക്കാമെന്നും ലേഖനത്തിൽ പറയുന്നു.

X
Top