പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഇ-കുബേറിന്റെ സുരക്ഷാ സംവിധാനത്തില്‍ സാങ്കേതിക തകരാറെന്ന് ആർബിഐ

തിരുവനന്തപുരം: ട്രഷറി സേവിങ്സ് അക്കൗണ്ടുകളില്‍നിന്ന് ഓണ്‍ലൈനായി ട്രൻസ്ഫർ ചെയ്ത തുകകള്‍ ബന്ധപ്പെട്ട അക്കൗണ്ടുകളില്‍ ക്രഡിറ്റ് ആകാത്തത് ആർബിഐ നെറ്റ്വർക്കിലെ തടസംമൂലമാണെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ടിഎസ്ബി അക്കൗണ്ട് ഉടമകള്‍ ഓണ്‍ലൈനായി നടത്തിയ ഇടപാടുകള്‍ പൂർത്തീകരിക്കാത്തത് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഇ-കുബേർ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണെന്ന് ആർബിഐ വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു.

ആർബിഐ പണമിടപാടുകള്‍ കൈകാര്യംചെയ്യുന്ന നെറ്റുവർക്കായ ഇ-കുബേറിന്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ പ്രശ്നങ്ങളാണ് ഓണ്‍ലൈൻ ട്രാൻസ്ഫറുകളില്‍ പണം ക്രഡിറ്റ് ചെയ്യാപ്പെടാത്തതെന്നാണ് ബാങ്കിന്റെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്.

ടിഎസ്ബി അക്കൗണ്ടുകളില്‍നിന്ന് ഓണ്‍ലൈനായി പണം കൈമാറ്റം ചെയ്യുന്നതിന് തടസം നേരിടുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻതന്നെ ട്രഷറി വകുപ്പും സർക്കാരും ആർബിഐ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്.

പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടികള്‍ സ്വീകരിച്ചുവരുന്നതായാണ് ബാങ്ക് അധികാരികള്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

X
Top