
ഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരുത്തുകാട്ടുന്നതായി റിസർവ് ബാങ്കിന്റെ ലേഖനത്തിൽ പറഞ്ഞു. വ്യാപാരമേഖലയിലെ തർക്കങ്ങൾ, നയപരമായ അനിശ്ചിതത്വം, ദുർബലമായ ഉപഭോക്തൃ വികാരം തുടങ്ങിയവ രാജ്യാന്തര വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
എന്നാൽ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്. തീരുവ വർധന അമേരിക്ക താൽക്കാലികമായി നിർത്തിവച്ചത് വിപണിക്ക് ആശ്വാസമാണെങ്കിലും രാജ്യാന്തര സാമ്പത്തിക വളർച്ച സംബന്ധിച്ച അനുമാനം ദുർബലമായി തുടരുകയാണ്.
എന്നാൽ ഇന്ത്യയിലെ വ്യാവസായിക, സേവന മേഖലകളിലെ സൂചകങ്ങൾ മുന്നേറ്റം തുടരുകയാണെന്നും ബുള്ളറ്റിൻ പറയുന്നു.
വ്യാവസായിക നയങ്ങളിലെ മാറ്റങ്ങളും ഇന്ത്യയ്ക്ക് പുതിയ അവസരങ്ങൾ തുറന്നിടും.
സാങ്കേതികവിദ്യ, ഡിജിറ്റൽ സേവനങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ സുപ്രധാന മേഖലകളിൽ പ്രധാന ഇടനിലക്കാരനാകാനും അതുവഴി ഒരു ‘കണക്ടർ രാജ്യമായി’ (ബന്ധിപ്പിക്കുന്ന രാജ്യം) പ്രവർത്തിക്കാനും ഇന്ത്യയ്ക്ക് കഴിയുമെന്നാണ് ലേഖനത്തിൽ പറയുന്നത്.