തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയാകും, ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കില്ല – ഡോയിച്ചെ ബാങ്ക് ഗവേഷണ മേധാവി സമീര്‍ ഗോയല്‍

ന്യൂഡല്‍ഹി: ഏപ്രില്‍ 20 ന് പുറത്തിറക്കിയ എംപിസി യോഗത്തിന്റെ മിനിട്‌സ് അനുസരിച്ച്, 2023-24 ലെ പണപ്പെരുപ്പം ശരാശരി 5.2 ശതമാനമായി കുറയും. ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങളാണ് പണപ്പെരുപ്പത്തെ സ്വാധീനിക്കുക. അതുകൊണ്ടുതന്നെ ഇനിയൊരു നിരക്ക് വര്‍ധനവിന് കേന്ദ്രബാങ്ക് മുതിര്‍ന്നേയ്ക്കില്ല, ഡോയിച്ചെ ബാങ്ക് റിസര്‍ച്ച് ഗ്ലോബല്‍ ഹെഡ് സമീര്‍ ഗോയല്‍ വിലയിരുത്തുന്നു.

” പലിശ നിരക്ക് വര്‍ദ്ധനവ് അവസാനിച്ചതായി തോന്നുന്നു. സമീപഭാവിയില്‍ കൂടുതല്‍ നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ മുതിര്‍ന്നേയ്ക്കില്ല,” സിഎന്‍ബിസി-ടിവി 18 നോട് സംസാരിക്കവേ ഗോയല്‍ പറഞ്ഞു.

മാത്രമല്ല, അടുത്ത പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയാകാന്‍ സാധ്യതയുണ്ട്. വിലക്കയറ്റം നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഇത് ഒരു നല്ല വാര്‍ത്തയായിരിക്കും. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും കുറഞ്ഞ പണപ്പെരുപ്പം സഹായിക്കും.

ഡോയിച്ചെ ബാങ്കിന്റെ പണപ്പെരുപ്പ അനുമാനവും 5 ശതമാനത്തില്‍ താഴെയാണ്. യുഎസ് ഫെഡ് റിസര്‍വിന്റെ കാര്യത്തില്‍ പലിശ വര്‍ദ്ധന ചക്രം പൂര്‍ത്തിയായെന്ന് ഗോയല്‍ പറഞ്ഞു. അതേസമയം ബാങ്ക് പ്രതിസന്ധിയുടെ ആഴം എത്രയാണെന്നറിയാന്‍ മാസങ്ങള്‍ എടുക്കും.

മാത്രമല്ല, ഭാവി പണപ്പെരുപ്പം കണക്കിലെടുത്തുമാത്രമേ ഫെഡ് റിസര്‍വ് നയങ്ങള്‍ പ്രവചിക്കാന്‍ സാധിക്കൂ.

X
Top