
കഴിഞ്ഞ ഫെബ്രുവരിയിൽ റിസർവ് ബാങ്ക് (ആർബിഐ) 3 ടൺ സ്വർണം വാങ്ങിയെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. ഇതോടെ ആർബിഐയുടെ സ്വർണ ശേഖരം 790.2 ടൺ ആയി ഉയർന്നു.
നിലവിൽ ലോകത്തെ ആകെ സ്വർണ ശേഖരത്തിന്റെ 8 ശതമാനവും ഇന്ത്യയുടെ കൈവശമാണ്.
2022–23 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 760.42 ടൺ സ്വർണമാണ് ഇന്ത്യയുടെ കൈവശമുണ്ടായിരുന്നത്. പിന്നീടുള്ള ഓരോ പാദത്തിലും രാജ്യം സ്വർണ ശേഖരം ഉയർത്തി.
2020–21കാലയളവിലും ആർബിഐ വലിയ തോതിൽ സ്വർണം വാങ്ങിയിരുന്നു. സാമ്പത്തിക അസ്ഥിരത ഉണ്ടാകുന്ന സാഹചര്യങ്ങളിൽ കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം ഉയർത്താറുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവില പവന് റെക്കോർഡ് നിരക്കായ 45000 രൂപയിലെത്തിയിരുന്നു. ശേഷം പവന് 280 രൂപ കുറഞ്ഞ് 44,720ൽ എത്തി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2011 ഡോളറാണ് വില. 2078 ഡോളറാണ് നിലവിലെ റെക്കോർഡ്.
നിലവിലെ സാഹചര്യത്തിൽ വില 2100 ഡോളർ മറികടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അങ്ങനെയെങ്കിൽ കേരളത്തിൽ ഒരു പവന്റെ വില 50,000 രൂപയ്ക്കും മുകളിലെത്തിയേക്കും.






