പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

രൂപയുടെ മൂല്യശോഷണം: വിദേശ കരുതല്‍ ശേഖരം ചെലവഴിക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: ഡോളറിനെതിരെ എക്കാലത്തേയും വലിയ തകര്‍ച്ച നേരിട്ട രൂപയെ കരകയറ്റാന്‍ വിദേശ വിനിമയ ശേഖരത്തിന്റെ ആറില്‍ ഒന്ന് ചെലവഴിക്കാനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2022ല്‍ 7 ശതമാനം മൂല്യമാണ് രൂപയ്ക്ക് നഷ്ടമായത്.
ഇതോടെ 80 എന്ന നിര്‍ണ്ണായക നിരക്കിലേയ്ക്ക് രൂപ വീണു. എന്നാല്‍ ആര്‍ബിഐ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ തകര്‍ച്ച കൂടുതല്‍ രൂക്ഷമായേനെയെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ആര്‍ബിഐയുടെ കറന്‍സി റിസര്‍വ് 60 ബില്ല്യണ്‍ ഡോളറിലധികം കുറവ് രേഖപ്പെടുത്തിയിരുന്നു.
എക്കാലത്തേയും ഉയരമായ 642.50 ബില്ല്യണ്‍ ഡോളറില്‍ നിന്നാണ് കറന്‍സി ശേഖരം കുറവ് നേരിട്ടത്. രൂപയുടെ വിലയിടിവ് തടയാന്‍ ഫോറക്‌സില്‍ വിദേശകറന്‍സികള്‍ വില്‍പന നടത്തിയാതാണ് കരുതല്‍ ശേഖരം കുറച്ചത്. ആര്‍ബിഐയ്ക്ക് ഈവകയില്‍ 100 ബില്ല്യണ്‍ വരെ ചെലവഴിക്കാനാകുമെന്ന് വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തില്‍ ആര്‍ബിഐയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധവിന്റെ ഫലമായി ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് പ്രധാനമായും രൂപയുടെ തകര്‍ച്ചയ്ക്ക് വഴിവെക്കുന്നത്. ഇതോടെ വിദേശനിക്ഷേപകര്‍ രൂപ വില്‍പ്പന നടത്തി ഡോളറിലേയ്ക്ക് കൂടുമാറുന്നു.
ഇത് വീണ്ടും രൂപയുടെ മൂല്യശോഷണത്തിലേയ്ക്ക് നയിക്കുന്നു. ഇത്തരമൊരു ദൂഷ്യവലയത്തിലാണ് രൂപയുള്ളത്. റഷ്യ-ഉക്രൈന്‍ യുദ്ധം കാരണം ചരക്കുകളുടെ വിലവര്‍ധിക്കുന്നത് വ്യാപാരകമ്മി ഉയര്‍ത്തുന്നതും രൂപയുടെ വിലയിടിക്കുന്നുണ്ട്. രൂപയുടെ ശക്തിക്കുറവല്ല, മറിച്ച് ഡോളര്‍ ശക്തിപ്പെടുന്നതാണ് നിലവിലെ ഇടിവിന് കാരണമെന്ന വിദഗ്ധാഭിപ്രായവുമുണ്ട്.
ഭൂരിഭാഗം പേരും രൂപയുടെ വില ഇനിയും ഇടിയുമെന്ന അഭിപ്രായമുള്ളവരാണ്. ഈ പശ്ചാത്തലത്തില്‍ രൂപയെ രക്ഷിക്കാനായി വിദേശ കരുതല്‍ ശേഖരം ഉപയോഗപ്പെടുത്താന്‍ ആര്‍ബിഐ നിര്‍ബന്ധിതരാകും.

X
Top