ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ഇടപാടുകാരനെ അറിയിക്കാതെ വായ്പാ റിപ്പോര്‍ട്ട് പരിശോധിക്കാനാവില്ല

മുംബൈ: ഉപഭോക്താക്കളുടെ വായ്പാ വിവരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ (CIR) സാമ്പത്തിക സ്ഥാപനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍, ആ വിവരം 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കളെ അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ക്രെഡിറ്റ് വിവരങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കമ്പനികള്‍ക്കാണ് (CICs) ആര്‍ബിഐ ശ്രദ്ധേയമായ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സംരംക്ഷണവും സുതാര്യതയും ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ആര്‍.ബി.ഐ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഇ മെയിലായോ എസ് എം എസ്സായോ വിവരം നല്‍കേണ്ടി വരും. അതും 24 മണിക്കൂറിനുള്ളില്‍ തന്നെ. ഏതെങ്കിലും സാമ്പത്തിക സ്ഥാപനങ്ങള്‍ ഒരാളുടെ ക്രെഡിറ്റ് വിവരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ശേഖരിക്കുകയാണെങ്കില്‍ അയാള്‍ക്ക് അതെ കുറിച്ച് അറിയിപ്പ് ലഭിക്കും.

ഉപഭോക്താവിന്റെ ഇമെയില്‍ വിലാസമോ മൊബൈല്‍ നമ്പറോ ലഭ്യമാണെങ്കില്‍ മാത്രമേ ഈ നിര്‍ദ്ദേശം ബാധകമാകൂ. ആര്‍ബിഐയുടെ ഈ സുപ്രധാന നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.

X
Top