
മുംബൈ: പണനയ കമ്മിറ്റി (എംപിസി) എക്‌സ്-ഒഫീഷ്യോ മെമ്പറായി ഇന്ധ്രാനില്‍ ഭട്ടാചാര്യയെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നോമിനേറ്റ് ചെയ്തു. നോമിനേഷന്‍ ആര്‍ബിഐ സെന്‍ട്രല്‍ ബാങ്ക് ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 1 ന് വിരമിക്കുന്ന രാജീവ് രഞ്ജന് പകരമായാണ് നിയമനം. ആറ് അംഗങ്ങളുള്ള എംപിസിയില്‍ ആര്‍ബിഐ പ്രതിനിധികളുടേയും ബാഹ്യ നോമിനികളുടേയും എണ്ണം തുല്യമാണ്. ആര്‍ബിഐ ഗവര്‍ണ്ണര്‍ സഞ്ജയ് മല്‍ഹോത്രയ്ക്ക് കാസിറ്റിംഗ് വോട്ടുണ്ട്.
ധനനയം, ബാങ്കിംഗ്, അന്താരാഷ്ട്ര സാമ്പത്തിക ബന്ധങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന്റെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് ഭട്ടാചാര്യ. മാര്‍ച്ചില്‍ ഭട്ടാചാര്യ ആര്‍ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിക്കപ്പെട്ടു. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.
ഗവേഷണ താല്‍പര്യങ്ങള്‍ പ്രധാനമായും പണം സിദ്ധാന്തം, സാമ്പത്തിക വിപണികള്‍, വിപണി ഘടന എന്നിവയാണ്.