അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പണനയ സമിതിയുടെ പ്രത്യേക മീറ്റിംഗ് വിളിച്ച് ആര്‍ബിഐ

ന്യൂഡൽഹി: പണനയ അവലോകന സമിതിയുടെ പ്രത്യേക മീറ്റിംഗ് വിളിച്ച് ആര്‍ബിഐ. നവംബര്‍ മൂന്നിനാണ് മീറ്റിംഗ് തീരുമാനിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പണപ്പെരുപ്പം ശക്തമാകുന്ന സാഹചര്യത്തില്‍ വരുന്ന മീറ്റിംഗും നിര്‍ണായകമാകും.

ഈ വര്‍ഷം മെയ് മുതല്‍ നാലു തവണയായി 1.90 ശതമാനം വര്‍ധനായാണ് റിപ്പോ നിരക്കില്‍ വരുത്തിയിട്ടുള്ളത്. ഇതോടെ രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

ഭവന വായ്പയ്ക്കുള്‍പ്പടെ പലിശ നിരക്കില്‍ ഏകദേശം 2 ശതമാനം വരെ വര്‍ധനയാണുണ്ടായിരിക്കുന്നത്. നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ ആറ് മീറ്റിംഗുകളാണ് പണനയ സമിതി നടത്തിയത്.

സെപ്റ്റംബര്‍ 30 നടത്തിയ മീറ്റിംഗിന് ശേഷം റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് ആര്‍ബിഐ ഏര്‍പ്പെടുത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഡിസംബറിലാണ് പണനയ അവലോകന സമിതിയുടെ അടുത്ത മീറ്റിംഗ് നടക്കേണ്ടത്.

പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നടപടി എന്ന നിലയില്‍ പലിശ നിരക്ക് അടിക്കടി വര്‍ധിപ്പിക്കുമ്പോഴും വിലക്കയറ്റം മെരുങ്ങാതെ തുടരുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന സഹനപരിധിയായ 6 ശതമാനത്തിന് മുകളില്‍ തുടരുകയാണ്.

കഴിഞ്ഞ മാസം 7.41 ശതമാനമായിരുന്നു രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. പണപ്പെരുപ്പം ഉയരുന്ന സാഹര്യത്തില്‍ ഇപ്പോള്‍ വിളിച്ചിരിക്കുന്ന പ്രത്യേക മീറ്റിംഗിലും റിപ്പോ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

X
Top