രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

2025 വരെയുള്ള ആര്‍ബിഐ നയങ്ങള്‍ വിശദമാക്കുന്ന ഉത്കര്‍ഷ് 2.0

ന്യൂഡല്‍ഹി: 2023-25 കാലയളവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കുന്ന നയങ്ങളാണ് ഉത്കര്‍ഷ് 2.0. 2023 നും 2025 നും ഇടയിലെ ലക്ഷ്യങ്ങള്‍,മുന്‍ഗണനകള്‍,പ്രവര്‍ത്തനങ്ങള്‍,ഫലങ്ങള്‍ എന്നിവ ഉത്കര്‍ഷ് 2.0 വിശദമാക്കുന്നു. രാജ്യത്തോടുള്ള ബാങ്കിന്റെ പ്രതിദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഈ നയങ്ങള്‍.

ഉത്കര്‍ഷില്‍ പ്രതിപാദിച്ചിരിക്കുന്ന നയങ്ങള്‍ ചുവടെ.

രൂപയുടെ മൂല്യമുയര്‍ത്തി മാക്രോ-ഇക്കണോമിക് സ്ഥിരത കൈവരിക്കുക.

സ്ഥിരതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിന് വിപണികളെ നിയന്ത്രിക്കുക.

സാമ്പത്തിക, പേയ് മെന്റ് സംവിധാനങ്ങളുടെ സമഗ്രത, കാര്യക്ഷമത, ഉള്‍ക്കൊള്ളല്‍, മത്സരക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുക.

കറന്‍സിയുടെ കാര്യക്ഷമമായ മാനേജുമെന്റ്. സര്‍ക്കാരിനും ബാങ്കുകള്‍ക്കും സേവനങ്ങള്‍ ഉറപ്പാക്കുക.

വികസനത്തെ പിന്തുണയ്ക്കുക

വീക്ഷണങ്ങള്‍
പ്രകടന മികവ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശ്വാസ്യത ശക്തിപ്പെടുത്തുക

ദേശീയ, ആഗോള തലങ്ങളില്‍ കൂടുതല്‍ റോള്‍ വഹിക്കുക.

സുതാര്യവും ഉത്തരവാദിത്തവുമുള്ള ധാര്‍മ്മിക ഭരണം

പരിസ്ഥിതി സൗഹാര്‍ദ്ദമായ ഡിജിറ്റല്‍,ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍

നൂതനവും ചലനാത്മകവും വൈദഗ്ധ്യമുള്ളതുമായ മാനവ വിഭവശേഷി

X
Top