
ന്യൂഡല്‍ഹി:വായ്പ അനുവദിക്കുമ്പോള്‍ സ്വീകരിക്കേണ്ട പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്ജി) മാനദണ്ഡങ്ങള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് വര്‍ഷം പുറത്തുവിട്ടേക്കും. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കിടയില്‍ അവ്യക്തത നിലനില്‍ക്കുന്നതായി അക്യുറ്റി നോളജ് പാര്‍ട്നേഴ്സ് നടത്തിയ പഠനം പറയുന്നു.
ഇഎസ്ജി അടിസ്ഥാനമാക്കിയുള്ള വായ്പ വിതരണം ആഗോള തലത്തില്‍ 2021 ല്‍ 322 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2016 ല്‍ 6 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്.
ഈ സാഹചര്യത്തിലാണ് ആര്‍ബിഐ മാനദണ്ഡങ്ങള്‍ പുറത്തിറക്കുന്നത്. മാത്രമല്ല, കാലാവസ്ഥ വ്യതിയാനം സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുന്നതായി ആര്‍ബിഐ സ്ഥിരീകരിക്കുന്നു.
നോളജ് പാര്ട്നേഴ്സ്പഠനത്തിലെ കണ്ടെത്തലുകള്‍ വര്‍ഷാവസാനത്തില്‍ പുറത്തുവരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടും.