കേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനംതടവുകാരുടെ ക്ഷേമത്തിന് മുൻഗണന; തിരക്ക് പരിഹരിക്കാൻ പുതിയ ജയിലുകൾ വേണമെന്ന് ധനമന്ത്രി

ഏപ്രിലില്‍ ആര്‍ബിഐ നിരക്ക് വര്‍ധനവിന് മുതിര്‍ന്നേക്കില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏപ്രിലിലെ മോണിറ്ററി പോളിസി മീറ്റിംഗില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരക്ക് വര്‍ദ്ധനയ്ക്ക് മുതിരില്ല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രതീക്ഷിക്കുന്നു. യുഎസ് ഫെഡ് റിസര്‍വിന്റെ റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് പ്രതിസന്ധി പടരാനുള്ള സാധ്യത കുറവാണ്.

ആര്‍ബിഐ നിരക്ക് വര്‍ധനവില്‍ നിന്നും പിന്തിരിപ്പിക്കുന്ന മറ്റൊരു കാരണം ബാങ്ക് വായ്പകള്‍ കുറഞ്ഞതാണ്. നിലവിലെ റിപ്പോ നിരക്കായ 6.50 ശതമാനം സ്ഥിരമായിരിക്കുമെന്ന് എസ്ബിഐ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറഞ്ഞു. നിരക്ക് വര്‍ധനവ് നിര്‍ത്താന്‍ മതിയായ കാരണങ്ങള്‍ വേറെയുമുണ്ട്.

താങ്ങാവുന്ന ഭവനങ്ങള്‍ പണിയുന്നതിന് സാമഗ്രികള്‍ വിലകുറവില്‍ ലഭ്യമാകുന്നില്ല. മാത്രമല്ല, സാമ്പത്തിക അസ്ഥിരാവസ്ഥയും ആര്‍ബിഐ കണക്കിലെടുക്കും. കോര്‍ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ ന്യായമാണെങ്കിലും ശരാശരി അടിസ്ഥാന പണപ്പെരുപ്പം 5.8 ശതമാനം മാത്രമാണെന്ന് എസ്ബിഐ വെളിപെടുത്തി.

വില നിലവാരം താരതമ്യേന താഴ്ച വരിച്ചതായി റിപ്പോര്‍്ട്ടുണ്ടായിരുന്നു.ബ്രെന്റ് ക്രൂഡ് വില ആര്‍ബിഐയുടെ അനുമാനമായ 95 ബിബിഎല്‍ ഡോളറിനേക്കാള്‍ വളരെ താഴെയാണ്. ഇത് പണപ്പെരുപ്പം ഇറക്കുമതി ചെയ്യുന്നത് മിതമാക്കും.

സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലവും ആര്‍ബിഐ തീരുമാനത്തെ സ്വാധീനിക്കും.

X
Top