
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിപണിയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ 8 ബില്യണ്‍ ഡോളറിലധികം വാങ്ങിയതായി റിപ്പോര്‍ട്ട്. ഇതിലൂടെ കേന്ദ്രബാങ്ക് വിദേശ കറന്‍സി ശേഖരവും രൂപ ലഭ്യതയും വര്‍ദ്ധിപ്പിച്ചു. 67,000 കോടി രൂപയാണ് അധികം ലഭ്യമായത്.
ഈ വര്‍ഷം ഏകദേശം 100 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉയര്‍ച്ചയിലാണ്. ഒക്ടോബര്‍ 28 ന് ആവസാനിച്ച ആഴ്ചയില്‍ 14 മാസത്തെ വേഗതയില്‍ വളര്‍ന്ന ശേഖരം പിന്നീട് നേരിയ സങ്കോചം നേരിട്ടെങ്കിലും നവംബര്‍ 11 ന് അവസാനിച്ച ആഴ്ചയില്‍ വീണ്ടും ഉയര്‍ച്ച കൈവരിക്കുകയായിരുന്നു. കഴിഞ്ഞ നാലാഴ്ചയിലെ കേന്ദ്രബാങ്ക് വിദേശനാണ്യ സ്വാംശീകരണം 8 ബില്യണ്‍ ഡോളറിലധികമാണ്.
ഈ വര്‍ഷം ഒക്ടോബര്‍ 21 നും നവംബര്‍ 11 നും ഇടയില്‍ റിസര്‍വ് മണി അല്ലെങ്കില്‍ അടിസ്ഥാന പണത്തിലേക്ക് 67,000 കോടി രൂപ അറ്റ വിദേശനാണ്യ ആസ്തികള്‍ ചേര്‍ത്തു.
സെന്‍ട്രല്‍ ബാങ്കിന്റെ വിദേശനാണ്യ ശേഖരത്തിന്റെ 90 ശതമാനത്തിലേറെയും അടിസ്ഥാന പണമാണ്. യുഎസ് ഡോളര്‍ വാങ്ങുന്ന സെന്‍ട്രല്‍ ബാങ്കിന്റെ തന്ത്രം ആഭ്യന്തര പണലഭ്യത വര്‍ദ്ധിപ്പിക്കുന്നു.
ക്രൂഡ് ഓയില്‍- ചരക്ക് വിലക്കുറവ്, ഫെഡ്‌റിസര്‍വ് നിരക്ക് വര്‍ധനയിലുണ്ടാകുന്ന ശമനം എന്നിവ കാരണം വരും ദിവസങ്ങളില്‍ വിദേശ നാണ്യ ശേഖരത്തിലെ സമ്മര്‍ദ്ദം ലഘൂകരിക്കപ്പെട്ടേയ്ക്കാം.






