തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ആര്‍ബിഐ വീണ്ടും പലിശനിരക്ക്‌ കുറച്ചേക്കും

മുംബൈ: പണപ്പെരുപ്പം നാല്‌ ശതമാനത്തിന്‌ താഴെ തുടരുന്ന സാഹചര്യത്തില്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ബിഐ) വെള്ളിയാഴ്‌ച വീണ്ടും റെപ്പോ നിരക്ക്‌ കുറയ്‌ക്കുമെന്നാണ്‌ പ്രതീക്ഷ. അത്‌ സംഭവിച്ചാല്‍ റെപ്പോ നിരക്ക്‌ 5.75 ശതമാനമായി കുറയും.

ജൂണ്‍ നാല്‌ ബുധനാഴ്‌ച തുടങ്ങുന്ന ആര്‍ബിഐയുടെ അടുത്ത ധനകാര്യ നയ സമിതി യോഗം വെള്ളിയാഴ്‌ച സമാപിക്കും.

കഴിഞ്ഞ രണ്ട്‌ ധനകാര്യ നയ സമിതി യോഗങ്ങളിലും റെപ്പോ നിരക്ക്‌ കുറച്ചിരുന്നു. ഫെബ്രുവരിയിലും ഏപ്രിലിലും നടന്ന ആര്‍ബിഐയുടെ ധനകാര്യ നയ സമിതി യോഗങ്ങള്‍ കാല്‍ ശതമാനം വീതമാണ്‌ റെപ്പോ നിരക്ക്‌ കുറച്ചത്‌.

പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്‌ന്ന പണപ്പെരുപ്പ നിരക്ക്‌ റിസര്‍വ്‌ ബാങ്കിന്റെ അടുത്ത ധന നയ അവലോകന യോഗത്തിലും പലിശനിരക്ക്‌ വീണ്ടും കുറയ്‌ക്കുന്നതിന്‌ വഴിയൊരുക്കുന്ന ഘടകമാണ്‌.

ഏപ്രിലിലെ ഉപഭോഗ്‌തൃ വിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്ക്‌ 3.16 ശതമാനമാണ്‌. ഇത്‌ ആറ്‌ വര്‍ഷത്തെ താഴ്‌ന്ന നിരക്കാണ്‌. നാല്‌ ശതമാനത്തിന്‌ താഴെ പണപ്പെരുപ്പ നിരക്ക്‌ സ്ഥിരതയാര്‍ജിച്ചത്‌ റിസര്‍വ്‌ ബാങ്കിന്‌ ധനലഭ്യത ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ എടുക്കുന്നതിന്‌ വഴിയൊരുക്കുന്ന അനുകൂല ഘടകമായാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ഡിസംബറില്‍ പുതിയ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറായി സഞ്‌ജയ്‌ മല്‍ഹോത്ര സ്ഥാനമേറ്റതിനു ശേഷം പലിശ നിരക്ക്‌ കുറയ്‌ക്കുന്ന നിലപാടിലേക്ക്‌ ആര്‍ബിഐ മാറുകയായിരുന്നു.

2022 മെയ്‌ക്കും 2023 ഫെബ്രുവരിക്കും ഇടയില്‍ റിസര്‍വ്‌ ബാങ്ക്‌ റെപ്പോ നിരക്കില്‍ രണ്ടര ശതമാനം വര്‍ധന വരുത്തിയിരുന്നു. അതിനു ശേഷം ഏകദേശം രണ്ട്‌ വര്‍ഷം റെപ്പോ നിരക്ക്‌ 6.5 ശതമാനമായി തുടര്‍ന്നു.

പണപ്പെരുപ്പ നിരക്ക്‌ നാല്‌ ശതമാനത്തിലേക്ക്‌ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ്‌ പലിശ നിരക്ക്‌ കുറയ്‌ക്കാതിരുന്നത്‌. ഇപ്പോള്‍ റിസര്‍വ്‌ ബാങ്കിന്റെ ലക്ഷ്യം നിറവേറ്റപ്പെട്ടതോടെ പലിശ നിരക്ക്‌ തുടര്‍ന്നും കുറയ്‌ക്കുന്നതിനുള്ള അനുകൂല സാഹചര്യമാണ്‌ ഒരുങ്ങിയിരിക്കുന്നത്‌.

X
Top