‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തിയിരിക്കാമെന്ന് സൂചന

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ വഴി, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഡോളര്‍ വിറ്റഴിച്ചിരിക്കാമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. രൂപയുടെ മൂല്യം 83 ഡോളറിലേയ്ക്ക്് വീഴാത്തത് ചൂണ്ടിക്കാട്ടിയാണ് നിഗമനം.82.88 നിരക്കിലാണ് നിലവില്‍ രൂപയുള്ളത്.

82.94 ആണ് ദിവസത്തെ താഴ്ന്ന നിലവാരം. 82.7375 ലായിരുന്നു ചൊവ്വാഴ്ച ക്ലോസിംഗ്. പൊതുമേഖലാ ബാങ്കുകള്‍ ഡോളര്‍ വില്‍ക്കുന്നതിന് മുമ്പ് രൂപയുടെ മൂല്യം 82.99ലേക്ക് താഴ്ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

83ല്‍ നിന്ന് രൂപ വീണ്ടെടുത്തതും പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള ഓഫറുകളും ഡോളര്‍ വില്‍പനയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. ഡോളറിന്റെ കുതിപ്പാണ് രൂപയെ തളര്‍ത്തുന്നത്. 1% ഉയര്‍ന്ന് 104.60 ലാണ് നിലവില്‍ ഡോളര്‍ സൂചികയുള്ളത്.

X
Top