തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ആര്‍ബിഐ ഡോളര്‍ വാങ്ങിയിരിക്കാമെന്ന് വ്യാപാരികള്‍

ന്യൂഡല്‍ഹി: ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വിദേശ വിനിമയ വിപണിയില്‍ ഡോളര്‍ വാങ്ങിയിരിക്കാമെന്ന് വ്യാപാരികള്‍. രൂപയുടെ മൂല്യം നിര്‍ണ്ണായക ലെവലില്‍ തുടരുന്നതിനിടയിലാണ് വ്യാപാരികള്‍ റോയിട്ടേഴ്‌സിനോട് ഇങ്ങിനെ പ്രതികരിച്ചത്. ഡിസംബര്‍ 1 ന് ശേഷം ആദ്യമായി രൂപയുടെ മൂല്യം 81 രൂപയില്‍ നിന്നും ഉയര്‍ന്ന് 80.89 രൂപയായിരുന്നു.

കഴിഞ്ഞവര്‍ഷം അവസാനത്തില്‍ സ്‌പോട്ട്, ഫോര്‍വേര്‍ഡ് വിപണിയില്‍ ആര്‍ബിഐ അറ്റ വാങ്ങല്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിമാസ ബുള്ളറ്റിന്റെ ഭാഗമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. 22.8 ബില്യണ്‍ ഡോളറിന്റെ വാങ്ങലും 17.92 ബില്യണ്‍ ഡോളറിന്റെ വില്‍പനയും നടത്തിയതായി കേന്ദ്രബാങ്ക അറിയിക്കുകയായിരുന്നു.

ഇന്ത്യന്‍ രൂപ, നവംബറില്‍ ഡോളറിനെതിരെ 1.6 ശതമാനം ശക്തിപ്രാപിച്ചിരുന്നു. ഓഗസ്റ്റ് 2021 ന് ശേഷമുള്ള മികച്ച നേട്ടമാണിത്. സ്പോട്ട് മാര്‍ക്കറ്റിലെ അറ്റ വാങ്ങലിന് പുറമെ, സെന്‍ട്രല്‍ ബാങ്കിന്റെ ഫോര്‍വേഡ് ഡോളര്‍ ഹോള്‍ഡിംഗും കുതിച്ചുയര്‍ന്നു.

നവംബര്‍ അവസാനത്തെ കണക്കനുസരിച്ച് ആര്‍ബിഐയുടെ അറ്റ ഫോര്‍വേഡ് ഡോളര്‍ 8.49 ബില്യണ്‍ ഡോളറാണ്.ഒക്ടോബര്‍ അവസാനത്തില്‍ ഇത് 241 മില്യണ്‍ ഡോളറായിരുന്നു.ഫോറെക്സ് മാര്‍ക്കറ്റ് പങ്കാളികള്‍ പറയുന്നതനുസരിച്ച്, വിനിമയ നിരക്കിലെ ചാഞ്ചാട്ടം തടയാന്‍ സെന്‍ട്രല്‍ ബാങ്ക് സ്പോട്ട് ആന്‍ഡ് ഫോര്‍വേഡ് മാര്‍ക്കറ്റില്‍ ഇടപെടുന്നുണ്ട്.

X
Top