രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

പണനയം രൂപപ്പെടുത്താനായി ആര്‍ബിഐ സര്‍വേ

ന്യൂഡല്‍ഹി: പണനയം രൂപപ്പെടുത്തുന്നതിനാവശ്യമായ വിവരങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേകള്‍ ബുധനാഴ്ച തുടങ്ങി. കുടുംബങ്ങളുടെ പണപ്പെരുപ്പ പ്രതീക്ഷകള്‍ അറിയുക, മറ്റൊന്ന് ഉപഭോക്തൃ ആത്മവിശ്വാസം ഉറപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.ഇന്‍ഫ്ലേഷന്‍ എക്‌സ്‌പെക്‌റ്റേഷന്‍ സര്‍വേ ഓഫ് ഹൗസ്‌ഹോള്‍ഡ് (ഐഇഎസ്എച്ച്)യുടെ മാര്‍ച്ച് പതിപ്പാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.

19 നഗരങ്ങളിലാണ് സര്‍വേ. വില ചലനങ്ങളുടെയും പണപ്പെരുപ്പത്തിന്റെയും ആത്മനിഷ്ഠ വിലയിരുത്തലുകള്‍ കേന്ദ്രബാങ്ക് സമാഹരിക്കും.മൂന്ന് മാസങ്ങളിലെയും ഒരു വര്‍ഷത്തേയും വിലമാറ്റങ്ങളെക്കുറിച്ച് (പൊതുവില,നിര്‍ദ്ദിഷ്ട ഉല്‍പ്പന്ന ഗ്രൂപ്പ് വില) ഗുണപരമായ പ്രതികരണങ്ങളും മൂന്ന് മാസത്തേയും ഒരു വര്‍ഷത്തേയും പണപ്പെരുപ്പ നിരക്കും സര്‍വേ വഴി നല്‍കാവുന്നതാണ്.

വ്യക്തിഗത ഉപഭോഗ ബാസ്‌ക്കറ്റുകളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് പ്രദാനം ചെയ്യേണ്ടത്. അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പട്‌ന, റായ്പൂര്‍, റാഞ്ചി, തിരുവനന്തപുരം എന്നിവിടങ്ങളെയാണ് മാര്‍ച്ച് റൗണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍വേ നടത്തുന്ന ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പ്, വീടുകള്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യും. ഏജന്‍സി സമീപിക്കാത്തവര്‍ക്ക് ഷെഡ്യൂള്‍ഡ് ലിങ്ക് വഴി പ്രതികരണങ്ങള്‍ നല്‍കാം.

X
Top