ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വായ്പ തിരിച്ചുപിടിത്തം: ഏജന്റുമാരെ നിലക്കു നിര്‍ത്താന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: ലോണ്‍ റിക്കവറി ഏജന്റുമാര്‍ അവലംബിക്കുന്ന പ്രതിലോമകരമായ രീതികള്‍ക്കെതിരെ കുരുക്ക് മുറുക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഉപഭോക്താക്കള്‍ പീഡിപ്പിക്കപ്പെടുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞ് 2 മാസത്തിനകം തന്നെ കേന്ദ്രബാങ്ക് നടപടിയെടുത്തത് ശ്രദ്ധേയമായി. ലോണ്‍ റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം സാമ്പത്തിക സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്ന് ആര്‍ബിഐയുടെ പുതിയ വിജ്ഞാപനം പറയുന്നു.

നിലവില്‍ പല ധനകാര്യ സ്ഥാപനങ്ങളും വായ്പ തിരിച്ചുപിടിക്കാനുള്ള ജോലികള്‍ ഒരു മൂന്നാം കക്ഷിയ്ക്ക് മറിച്ചുനല്‍കിയിരിക്കയാണ്. എന്നാല്‍ വായ്പ തിരിച്ചുപിടിക്കുന്നതിനിടയില്‍ ഏജന്റുമാര്‍ സ്വീകരിക്കുന്ന അനിഷ്ടകരമായ പ്രവൃത്തികള്‍ക്ക് വാണിജ്യ, സഹകരണ ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍, രാജ്യമൊട്ടാകെ ശാഖകളുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ ഉത്തരവാദിയാകുമെന്ന് ആര്‍ബിഐ വിജ്ഞാപനത്തില്‍ പറഞ്ഞു. കോവിഡാനന്തരം എസ്ബിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെയും വായ്പ തിരിച്ചുപിടിക്കല്‍ നിരക്ക് 95 ശതമാനം വരെ ഉയര്‍ന്നിരുന്നു.

അതിനനുസരിച്ച് ഉപഭോക്തൃ പീഡന പരാതികളും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയത്. ഏജന്റുമാര്‍, പണം കടം വാങ്ങിയ ആളുടേയോ അവരുടെ പരിചയക്കാരുടെയോ സ്വകാര്യതയില്‍ കടന്നുകയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്.

സോഷ്യല്‍ മീഡിയ പോലുള്ള പൊതു ചാനലുകളിലൂടെയുള്ള അപമാനവും ഭീഷണിയും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കുന്നു. കൂടാതെ, കാലാവധി കഴിഞ്ഞ വായ്പകളെക്കുറിച്ച് സംസാരിക്കാന്‍ ഏജന്റ് വൈകിട്ട് 7 മണിക്ക് ശേഷമോ രാവിലെ 8 മണിക്ക് മുമ്പോ വിളിക്കരുത്. വായ്പ വിതരണത്തിലും തിരിച്ചടവ് പ്രക്രിയയിലും ഒരു മൂന്നാം കക്ഷി ഇടപാടുകളും പാടില്ലെന്നും ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കുന്നു.

വായ്പയെടുക്കുന്നയാളുടെ സമ്മതമില്ലാതെ അവരുടെ അവരുടെ ക്രെഡിറ്റ് പരിധി ഉയര്‍ത്താനും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ല.

X
Top