ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

അനധികൃത ഫോറെക്‌സ് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ 8 സ്ഥാപനങ്ങള്‍ കൂടി

ന്യൂഡല്‍ഹി: അനധികൃത ഫോറെക്‌സ് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളുടെ ജാഗ്രതാ പട്ടികയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എട്ട് സ്ഥാപനങ്ങളെ കൂടി ചേര്‍ത്തു. ക്യുഎഫ്എക്‌സ് മാര്‍ക്കറ്റ്‌സ്, 2 വിന്‍ ട്രേഡ്, ഗുരു ട്രേഡ് 7 ലിമിറ്റഡ്, ബ്രിക് ട്രേഡ്, റൂബിക് ട്രേഡ് ഡ്രീം ട്രേഡ്, മിനി ട്രേഡ്, ട്രസ്റ്റ് ട്രേഡ് എന്നിവയാണ് അലേര്‍ട്ട് ലിസ്റ്റിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍.

ഫോറെക്‌സ് ഇടപാടുകള്‍ നടത്താന്‍ അധികാരമില്ലാത്തതോ ഫോറെക്‌സ് ഇടപാടുകള്‍ക്കായി ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ (ഇടിപി) പ്രവര്‍ത്തിപ്പിക്കാന്‍ അധികാരമില്ലാത്തതോ ആയ സ്ഥാപനങ്ങളുടെ പേരുകളും അനധികൃത ഇടിപി പ്രോത്സാഹിപ്പിക്കുന്നവയുമാണ് ജാഗ്രത പട്ടികയിലുള്ളത്. പൊതുജനങ്ങളെ പ്രലോഭിപ്പിക്കുന്ന ഫോറെക്‌സ് തട്ടിപ്പ് സമീപ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉയര്‍ന്ന നിക്ഷേപമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദാനം ചെയ്യുന്നത്.

അതേസമയം റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ നിരന്തരം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നുണ്ട്. അനധികൃത ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളില്‍ (ഇടിപി) ഫോറിന്‍ എക്‌സ്‌ചേഞ്ച് (ഫോറെക്‌സ്) ഇടപാടുകള്‍ നടത്തരുതെന്നും അത്തരം ഇടപാടുകള്‍ക്കായി ഫണ്ട് അയയ്ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യരുതെന്നും റെഗുലേറ്റര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.

അംഗീകൃത ഡീലറെ എങ്ങിനെ അറിയാം?
ആര്‍ബിഐ വെബ്‌സൈറ്റിലെ ലിസ്റ്റില്‍ നോക്കി അംഗീകൃത ഡീലറേയും ഓ്ണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളേയും കണ്ടെത്താവുന്നതാണ്.

ആര്‍ബിഐ വെബ്‌സൈറ്റില്‍ അംഗീകൃത ഡീലര്‍മാരുടെ ലിസ്റ്റ്: https://rbi.org.in/scripts/category.aspx

പണം മാറ്റുന്നവരുടെ ലിസ്റ്റ്: https://rbi.org.in/Scripts/FFMCList.aspx

X
Top