ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

അനധികൃത ഫോറെക്‌സ് പ്ലാറ്റ്‌ഫോമുകളുടെ ലിസ്റ്റ് പുറത്തുവിട്ട് ആര്‍ബിഐ

ന്യൂഡല്‍ഹി: ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ്, 1999 (ഫെമ) പ്രകാരം് ഇടപാട് നടത്താന്‍ അധികാരമില്ലാത്ത, ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോമുകളുടെ (ഇടിപി) ലിസ്റ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കി. ഇത്തരം ഇടിപികളില്‍ ഇന്ത്യന്‍ രൂപയിലോ മറ്റേതെങ്കിലും കറന്‍സിയിലോ ഇടപാട് നടത്തുന്നവര്‍ ഫെമ നിയമപ്രകാരം ശിക്ഷാര്‍ഹരായിരിക്കും. പരസ്യങ്ങളും പരിശീലന/ ഉപദേശ സേവനങ്ങള്‍ നല്‍കുന്നവയും അലേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ലിസ്റ്റ് സമഗ്രമല്ലെന്നും അലേര്‍ട്ട് ലിസ്റ്റില്‍ പ്രത്യക്ഷപ്പെടാത്ത അനധികൃത സ്ഥാപനങ്ങളുണ്ടാകാമെന്നും അവയ്ക്ക് അനുമതിയുണ്ടെന്ന് കരുതരുത് എന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല അംഗീകാരമുള്ളവയുടെ ലിസ്റ്റ് വേറെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അത് കേന്ദ്രബാങ്ക് വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.

1999-ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം അംഗീകൃത വ്യക്തികളുമായും അനുവദനീയമായ ആവശ്യങ്ങള്‍ക്കും മാത്രമേ ഇന്ത്യന്‍ റസിഡന്റിന് ഫോറെക്സ് ഇടപാടുകള്‍ നടത്താനാകൂ. അനുവദനീയമായ ഫോറെക്സ് ഇടപാടുകള്‍ ഇലക്ട്രോണിക് രീതിയില്‍ നടത്താനാകുമെങ്കിലും, അവഅംഗീകൃത ഇടിപികള്‍ മുഖേന ആയിരിക്കണം.

RBI alert list

  1. Alpari
  2. AnyFX
  3. Ava Trade
  4. Binomo
  5. eToro
  6. Exness
  7. Expert Option
  8. FBS
  9. FinFxPro
  10. Forex.com
  11. Forex4money
  12. Foxorex
  13. FTMO
  14. FVP Trade
  15. FXPrimus
  16. FX Street
  17. FXCM
  18. FxNice
  19. FXTM
  20. HotForex
  21. ibell Markets
  22. IC Markets
  23. iFOREX
  24. IG Markets
  25. IQ Option
  26. NTS Forex Trading
  27. OctaFX
  28. Olymp Trade
  29. TD Ameritrade
  30. TP Global FX
  31. Trade Sight FX
  32. Urban Forex
  33. XM
  34. XTB
  35. Quotex
  36. FX Western
  37. Pocket Option
  38. Tickmill
  39. Cabana Capitals
  40. Vantage Markets
  41. VT Markets
  42. Iron Fx
  43. Infinox
  44. BD Swiss
  45. FP Markets
  46. MetaTrader 4
  47. MetaTrader 5
  48. Pepperstone

X
Top