ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ഹരിത ധനവിനിയോഗ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആര്‍ബിഐ

മുംബൈ: ഹരിത ഡിപ്പോസിറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കി. പുനരുപയോഗ ഊര്‍ജം, ഹരിത ഗതാഗതം, ഹരിത കെട്ടിടങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ധനസഹായമായാണ് ഗ്രീന്‍ ഡെപോസിറ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്. ഹരിത വായ്പകള്‍ വര്‍ദ്ധിപ്പിക്കുക, നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുക തുടങ്ങിയവ ഉറപ്പാക്കുകയാണ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം.

ഇത് പ്രകാരം ഹരിത നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത് സര്‍ക്കാര്‍ വര്‍ഗ്ഗീകരണം അടിസ്ഥാനമാക്കിയ മേഖലകളിലായിരിക്കണം. വര്‍ഗ്ഗീകരണം പൂര്‍ത്തിയാകാത്തതിനാല്‍ താല്‍ക്കാലികമായി തുക നിര്‍ദ്ദിഷ്ട പദ്ധതികളുടെ പട്ടികയിലേയ്ക്ക് നീക്കണം. ഊര്‍ജ്ജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്ന, കാര്‍ബണ്‍ ബഹിര്‍ഗമനവും ഹരിതഗൃഹ വാതകങ്ങളും കുറയ്ക്കുന്ന, കാലാവസ്ഥ പ്രതിരോധം പ്രോത്സാഹിക്കുന്ന , ജൈവ വൈവിദ്യം പ്രോത്സാഹിപ്പിക്കുന്ന, പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ മേഖലകള്‍ക്കായിരിക്കണം മുന്‍ഗണന.

മാലിന്യ സംസ്‌ക്കരണം, ഹരിത കെട്ടിടങ്ങള്‍ എന്നിവയും വായ്പ അര്‍ഹമാണ്. ഒഴിവാക്കേണ്ട മേഖലകളുടെ പട്ടികയും കേന്ദ്രബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ വേര്‍തിരിക്കല്‍, അവയുടെ ഉത്പാദനം, വിതരണം, ആണവോര്‍ജ്ജ ഉത്പാദനം,നേരിട്ടുള്ള മാലിന്യ സംസ്‌ക്കരണം, എന്നിവ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്ക് ഹരിത അലോക്കേഷനില്‍ നിന്നും ഫണ്ട് ഉപയോഗപ്പെടുത്താനാകില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും ബാധകമായിരിക്കും.

X
Top