കൊച്ചി: ഉപഭോക്താക്കളുമായുള്ള ധാരണ പ്രകാരമല്ലാതെ അധിക തുക ഈടാക്കരുതെന്ന് വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ, റീട്ടെയിൽ തുടങ്ങിയ വിഭാഗങ്ങൾക്ക് വായ്പ നൽകുമ്പോൾ ഒപ്പുവെക്കുന്ന ധാരണ ലംഘിച്ച് അധിക തുക വിവിധ ഇനങ്ങളിൽ ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയാൽ കനത്ത പിഴയുണ്ടാകുമെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി.