8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ആക്സിസ് ബാങ്കിന് 30 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ആക്സിസ് ബാങ്കിന് 30 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ.

ആർബിഐ നടത്തിയ പരിശോധനയിൽ, മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകൾ വഴി ഉപഭോക്താക്കൾ നിശ്ചിത തീയതിക്കകം കുടിശ്ശിക അടച്ചിട്ടുണ്ടെങ്കിലും ക്രെഡിറ്റ് കാർഡ് കുടിശ്ശിക വൈകിയതിന് ബാങ്ക് ചില അക്കൗണ്ടുകളിൽ പിഴ ഈടാക്കിയതായി കണ്ടെത്തി.

തുടർന്ന്, ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാൻ ഉപദേശിച്ച് ബാങ്കിന് നോട്ടീസ് അയച്ചതായി സെൻട്രൽ ബാങ്ക് അറിയിച്ചു.

ആർബിഐ നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ചതിന് ശേഷം, മേൽപ്പറഞ്ഞ ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ കുറ്റം സാധൂകരമാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർബിഐ നിഗമനത്തിലെത്തി. തുടർന്ന് 30 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.

X
Top