ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

മക്കന്‍സി,ആക്‌സെഞ്ചര്‍ എന്നിവ ആര്‍ബിഐയ്ക്കായി എഐ സംവിധാനങ്ങള്‍ വികസിപ്പിക്കും

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ ഉപയോഗിച്ച് സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനായി ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളായ മക്കിന്‍സി, കമ്പനി ഇന്ത്യ എല്‍എല്‍പി, ആക്‌സെഞ്ചര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ എന്നിവയെ കേന്ദ്രബാങ്ക് തെരഞ്ഞെടുത്തു. ഇത് പ്രകാരം ഈ സ്ഥാപനങ്ങള്‍ ആര്‍ബിഐയ്ക്കായി എഐ സംവിധാനങ്ങള്‍ വികസിപ്പിക്കും.

വിപുലമായ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ വിപുലമായി ഉപയോഗിച്ച്  ഡാറ്റാബേസ് വിശകലനം ചെയ്യാനും ബാങ്കുകളുടെയും എന്‍ബിഎഫ്‌സികളുടെയും നിയന്ത്രണ മേല്‍നോട്ടം മെച്ചപ്പെടുത്താനും റിസര്‍വ് ബാങ്ക് ശ്രമിക്കുന്നു. സൂപ്പര്‍വൈസറി ഇന്‍പുട്ടുകള്‍ സൃഷ്ടിക്കുന്നതിന് നൂതന അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായാണ് ബാഹ്യ വിദഗ്ധരെ നിയമിക്കുന്നത്.

കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ഇതിനായി താല്‍പര്യപ്രകടന പത്രിക (ഇഒഐ) ക്ഷണിച്ചത്.കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ പ്രക്രിയയില്‍ (ആര്‍എഫ്പി) പങ്കെടുക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഏഴ് അപേക്ഷകരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരുന്നു.ഇഒഐ രേഖയില്‍ വ്യക്തമാക്കിയ കാര്യങ്ങളുടെസൂക്ഷ്മപരിശോധന / വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

X
Top