രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

റുപേ ഫോറെക്‌സ് കാര്‍ഡുകള്‍ ഉടന്‍, ഓണ്‍ലൈന്‍ പെയ്മന്റുകള്‍ക്കും വിദേശ എടിഎമ്മുകള്‍, പിഒഎസ് മെഷീനുകള്‍ എന്നിവയിലും ഉപയോഗിക്കാം

ന്യൂഡല്‍ഹി: റുപേ പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചു. വിദേശ എടിഎം, പിഒഎസ് മെഷീനുകളിലും വിദേശ ഓണ്‍ലൈന്‍ വ്യാപാരത്തിനും കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താം. കൂടാതെ, റുപേ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യാന്‍ വിദേശ രാജ്യങ്ങളെ അനുവദിക്കാനും പദ്ധതിയുണ്ട്.

ഇതുവഴി റുപേ കാര്‍ഡുകളുടെ ലഭ്യതയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുമെന്ന് ആര്‍ബിഐ കരുതുന്നു. ദ്വൈമാസ ധനനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. റുപേ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അന്താരാഷ്ട്ര സ്വീകാര്യതയുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

അന്താരാഷ്ട്ര പങ്കാളികളുമായുള്ള ഉഭയകക്ഷി ക്രമീകരണങ്ങളിലൂടെയും അന്താരാഷ്ട്ര കാര്‍ഡ് സ്‌കീമുകളുമായുള്ള കോ-ബാഡ്ജിംഗ് ക്രമീകരണങ്ങള്‍ വഴിയുമാണിത്. വിദേശ അധികാര പരിധികളില്‍ ഇഷ്യു ചെയ്യുന്നതോടെ റൂപേ വ്യാപകമാകും. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ പിന്നീടറിയിക്കുമെന്നും വികസന, നിയന്ത്രണ നയങ്ങള്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പ്രസ്താവന പറയുന്നു.

X
Top