ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

കേന്ദ്രസര്‍ക്കാറിന് ലാഭവിഹിതം; ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം വെള്ളിയാഴ്ച

ന്യൂഡല്ഹി: വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ സര്‍ക്കാറിന് ലാഭവിഹിതം നല്‍കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പരിഗണിയ്ക്കും. ധനകാര്യങ്ങളും സര്‍ക്കാറിന് എത്ര തുക കൈമാറാമെന്നും ചര്‍ച്ച ചെയ്യാനാണ് സാധാരണഗതിയില്‍ മെയ് മാസത്തില്‍ ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുക. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

റിസര്‍വ് ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മൊത്തം 480 ബില്യണ്‍ രൂപ (5.8 ബില്യണ്‍ ഡോളര്‍) ലഭിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അതേസമയം
മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ ലാഭവിഹിതമായി റിസര്‍വ് ബാങ്ക് 1 ട്രില്യണ്‍ മുതല്‍ 2 ട്രില്യണ്‍ രൂപ വരെ സര്‍ക്കാരിന് കൈമാറുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പിഎല്‍സി വിശകലന വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 303.1 ബില്യണ്‍ രൂപയാണ് ആര്‍ബിഐ നല്‍കിയത്.

വിദേശ കറന്‍സി വ്യാപാരത്തില്‍ നിന്നും പ്രാദേശിക ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗണ്യമായ ലാഭം നേടുമെന്നും അതുകൊണ്ടുതന്നെ വന്‍തുക ലാഭവിഹിതം നല്‍കാനാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വര്‍ഷത്തെ ഉയര്‍ന്ന പലിശനിരക്കും റിസര്‍വ് ബാങ്ക് റിവേഴ്സ് റിപ്പോ മോഡിലായതിനാലും ലാഭവിഹിതത്തില്‍ ഉയര്‍ന്ന വര്‍ദ്ധനവുണ്ടാകുമെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്നാവിസ് പറഞ്ഞു.

X
Top