ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ആര്‍ബിഐ സംഘടിപ്പിക്കുന്ന രണ്ടാമത് ഹാക്കത്തണ്‍ ഫെബ്രുവരി 22 മുതല്‍

ന്യൂഡല്‍ഹി: ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ രണ്ടാമത് ഹാക്കത്തണ്‍ ‘ഹാബിംഗര്‍’ ഫെബ്രുവരി 22 മുതല്‍ നടക്കും.ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 24 വരെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.വിജയികളെ കാത്തിരിക്കുന്നത് 40 ലക്ഷം രൂപയാണ്.

രണ്ടാ സ്ഥാനം നേടുന്നവര്‍ക്ക് 20 ലക്ഷം രൂപ ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ഉപയുക്തമായ രീതിയില്‍ ബാങ്കിംഗ് സേവനങ്ങള്‍, ഭരണപരമായ നിയന്ത്രണങ്ങള്‍,, ഡിജിറ്റല്‍ രൂപയുടെ സാധ്യതകള്‍, ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇടപാടുകള്‍ എന്നീ വിഷയങ്ങളില്‍ നൂതന ഫിന്‍ടെക്ക് സൊല്യൂഷനുകള്‍ സമര്‍പ്പിക്കാം.

സംഘടിതമായി പ്രവര്‍ത്തനക്ഷമമായ സോഫ്റ്റ്വെയറോ ഹാര്‍ഡ്വെയറോ സൃഷ്ടിക്കുക എന്നതാണ് ഒരു ഹാക്കത്തണിന്റെ ലക്ഷ്യം. സ്മാര്‍ട്ട് ഡിജിറ്റല്‍ പെയ്മന്റ് വിഷയത്തിലായിരുന്നു കഴിഞ്ഞവര്‍ഷത്തെ ഹാക്കത്തണ്‍. ഇന്ത്യയില്‍ നിന്നും 22 മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും 363 നിര്‍ദ്ദേശങ്ങള്‍
ലഭ്യമായപ്പോള്‍ ബെംഗളൂരു ആസ്ഥാനമായ നാഫ ഇനവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടോണ്‍ ടാഗ് ബ്രാന്റ് വിജയികളായി.

വോയ്‌സ് എനാബിള്‍ഡ് പിയര്‍ ടു പിയര്‍ (പി2പി), പിയര്‍ ടു പിയര്‍ മെര്‍ച്ചന്റ് (പി2എം) സൊല്യൂഷനുകളാണ് ഇവര്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്.

X
Top