
കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിൽ 9.99% വരെ ഓഹരി പങ്കാളിത്തം നേടാൻ കൊടക് മഹീന്ദ്ര ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി. പ്രമുഖ വ്യവസായിയായ എം.എ യൂസഫലി ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്ന, ഇന്ത്യയിലെ മുൻനിര വാണിജ്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. ഫെഡറൽ ബാങ്കിന് പുറമെ മറ്റ് 2 ബാങ്കുകളിൽക്കൂടി 9.99% വരെ ഓഹരി പങ്കാളിത്തം നേടാൻ കൊടക് മഹീന്ദ്ര ബാങ്കിന് അനുമതി ലഭിച്ചിട്ടുണ്ട്.
മൂന്ന് ബാങ്കുകളിൽ നിക്ഷേപിക്കാൻ കൊടക് ബാങ്ക്
ഫെഡറൽ ബാങ്കിന് പുറമെ ജമ്മു & കശ്മീർ ബാങ്കിലും, സിറ്റി യൂണിയൻ ബാങ്കിലും 9.99% വരെ ഷെയർ ഹോൾഡിങ് നേടാൻ കൊടക് മഹീന്ദ്ര ബാങ്കിന് ആർ.ബി.ഐ അനുമതി നൽകിയിട്ടുണ്ട്. വ്യത്യസ്ത സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങുകളിലാണ് ഈ വിവരങ്ങളുള്ളത്.
ഫെഡറൽ ബാങ്കിലെ കൊടക് നിക്ഷേപം
ഫെഡറൽ ബാങ്കിൽ 9.99% വരെ ‘Paid-up share capital’ അല്ലെങ്കിൽ വോട്ടിങ് അവകാശം നേടാനുള്ള കൊടക് മഹീന്ദ്ര ബാങ്കിന്റെ പ്രൊപ്പോസൽ ആർ.ബി.ഐ, മെയ് 6ാം തിയ്യതിയിലെ കമ്മ്യൂണിക്കേഷനിലൂടെ അംഗീകരിച്ചതായി അറിയിച്ചെന്ന് ഫെഡറൽ ബാങ്ക് ഫയലിങ്ങിൽ പറഞ്ഞു.
Banking Regulation Act, 1949, RBI ‘s Commercial Banks, Acquisition and Holding of Shares or Voting Rights Directions- 2025, Foreign exchange regulations, SEBI norms, ബാധകമായ മറ്റ് വ്യവസ്ഥകൾ, നിയമങ്ങൾ എന്നിവയ്ക്ക് വിധേയമായിട്ടായിരിക്കും ഇതുമായി ബന്ധപ്പെട്ട അനുമതിയെന്നും എക്സ്ചേഞ്ച് ഫയലിങ്ങിൽ പറയുന്നു.
അതേ സമയം ഓപ്പൺ മാർക്കറ്റ് പർച്ചേസ് വഴിയാണ് ഡീൽ എങ്കിൽ കൊടക് മഹീന്ദ്ര ബാങ്ക് ഇതിനകം ഓഹരികൾ വാങ്ങിക്കാൻ ആരംഭിച്ചിട്ടുണ്ടോ എന്നതോ, ബ്ലോക്ക് ഡീൽ, അല്ലെങ്കിൽ മറ്റ് റൂട്ടുകൾ വഴിയാണോ ഇടപാട് എന്നതോ ഫയലിങ്ങിൽ പറഞ്ഞിട്ടില്ല.
ഫെഡറൽ ബാങ്ക്
1931ൽ ‘ട്രാവൻകൂർ ഫെഡറൽ ബാങ്ക് ലിമിറ്റഡ്’ എന്ന പേരിൽ സ്ഥാപിതമായ, ഏകദേശം ഒരു നൂറ്റാണ്ടിന്റെ സമ്പന്നമായ പ്രവർത്തന പാരമ്പര്യമുള്ള ബാങ്കാണിത്. ഇന്ത്യയിലെ മുൻനിര കൊമേഷ്യൽ ബാങ്കാണ് കേരളത്തിലെ ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്ക്. ടെക്നോളജിക്കൽ അഡ്വാൻസ്മെന്റ്, വിശാലമായ ശ്രേണിയിലുള്ള സാമ്പത്തിക സേവനങ്ങൾ തുടങ്ങിയവ ബാങ്കിന്റെ പ്രത്യേകതകളാണ്.
എം.എ യൂസഫലി ഹോൾഡിങ്
ലഭ്യമായ വിവരങ്ങൾ പ്രകാരം 2026 മാർച്ച് പാദത്തിൽ എം.എ യൂസഫലി ഫെഡറൽ ബാങ്കിന്റെ 76,570,640 ഓഹരികൾ ഹോൾഡ് ചെയ്യുന്നു. ഇത് 3.14% ഓഹരി പങ്കാളിത്തമാണ്. 2,276.1 കോടി രൂപയാണ് നിലവിലെ ഹോൾഡിങ് മൂല്യം. എൻ.എസ്.ഇയിൽ 297.25 രൂപയിലാണ് വെള്ളിയാഴ്ച്ച ഫെഡറൽ ബാങ്ക് ഓഹരികൾ ക്ലോസിങ് നടത്തിയിരിക്കുന്നത്.






