അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സോവറീൻ ഗോൾഡ് ബോണ്ട് തിരികെ വാങ്ങുന്ന തുക പ്രഖ്യാപിച്ച് ആർബിഐ

ന്യൂഡൽഹി: സോവറീൻ ഗോൾഡ് ബോണ്ട് തിരികെ വാങ്ങുന്ന തുക പ്രഖ്യാപിച്ച് കേന്ദ്രബാങ്കായ ആർ.ബി.ഐ. 2017-18 സീരിസ്-iii തിരികെ വാങ്ങുന്ന തുകയാണ് ആർ.ബി.ഐ പ്രഖ്യാപിച്ചത്.

2025 ഒക്ടോബർ 16നാണ് ബോണ്ടിന്റെ കാലാവധി അവസാനിക്കുന്നത്. 2017 ഒക്ടോബർ ഒമ്പത് മുതൽ 11 വരെയായിരുന്നു ബോണ്ടുകൾ വാങ്ങാനുള്ള കാലാവധി.

എട്ട് വർഷമാണ് ബോണ്ടുകളുടെ കാലാവധി. ഇത് പൂർത്തിയാകുന്നതിന് മുമ്പ് വിറ്റൊഴിയാനുള്ള അവസരവും ആളുകൾക്ക് നൽകിയിരുന്നു. അഞ്ച് വർഷത്തിന് ശേഷം വിറ്റൊഴിയാനുള്ള അവസരമാണ് ആർ.ബി.ഐ ആളുകൾക്ക് നൽകിയത്. ഗ്രാമിന് 2866 എന്ന നിരക്കിലാണ് ആർ.ബി.ഐ ബോണ്ടുകൾ വിറ്റിരുന്നത്.

എന്നാൽ, നിലവിൽ 12,567 രൂപക്കാണ് ബോണ്ടുകൾ വാങ്ങുന്നത്. ഏകദേശം 9701 രൂപയാണ് ബോണ്ടുകൾ കൊണ്ടുണ്ടാവുന്ന ലാഭം. 338 ആണ് ലാഭശതമാനം.

X
Top