8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

അവകാശികളില്ലാത്ത പണം: വിവരങ്ങളുമായി കേന്ദ്ര പോർട്ടൽ

ന്യൂഡൽഹി: അവകാശികളില്ലാതെ 10 വർഷത്തിലേറെയായ ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്താനായി റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടൽ തുടങ്ങും.

വിവിധ ബാങ്കുകളിലെ ഇത്തരം നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്.

എങ്കിലും ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്ട്. ഓരോ ബാങ്കുകളും ഇത്തരം അക്കൗണ്ടുകൾ അവരവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് പകരമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) അടിസ്ഥാനമാക്കിയുള്ള പുതിയ പോർട്ടൽ.

ഒരാൾക്ക് എല്ലാ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങളെക്കുറിച്ച് ഇതുവഴി അറിയാനാകും.

X
Top