ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

പെയ്മന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്ക് സൈബര്‍ മാനദണ്ഡങ്ങള്‍;കരട് നിയമങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: പെയ്മന്റ് സിസ്റ്റം ഓപ്പറേറ്റര്‍ (പിഎസ്ഒ) മാര്‍ പാലിക്കേണ്ട സൈബര്‍ സുരക്ഷ സംബന്ധിച്ച കരട് നിയമം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കി. സുരക്ഷാ സാധ്യതകള്‍ തിരിച്ചറിയല്‍, വിലയിരുത്തല്‍, നിരീക്ഷണം, മാനേജുമെന്റ്,ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ക്കായുള്ള അടിസ്ഥാന സുരക്ഷാ നടപടികള്‍ എന്നിവ കരട് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍ 8 നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആര്‍ബിഐ ആദ്യം പുറപ്പെടുവിക്കുന്നത്.

നിര്‍ദ്ദേശപ്രകാരം സുരക്ഷ വീഴ്ചയ്ക്ക് പിഎസ്ഒ ഡയറക്ടര്‍ ബോര്‍ഡ് ഉത്തരവാദിയായിരിക്കും. അതേസമയം പ്രാഥമിക മേല്‍നോട്ടം ഉപസമിതിയ്ക്ക് കൈമാറാം.
ഓരോ പാദത്തിലും ഇതിനായി യോഗം ചേരേണ്ടതുണ്ട്.

പിഎസ്ഒ ബോര്‍ഡ് അംഗീകൃത ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (ഐഎസ്) നയം രൂപീകരിക്കുകയും ബന്ധപ്പെട്ട എല്ലാ അപ്ലിക്കേഷനുകളേയും ഉല്പന്നങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുകയും വേണം. കൂടാതെ സൈബര്‍ ഭീഷണികളും സൈബര്‍ ആക്രമണങ്ങളും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി സൈബര്‍ ക്രൈസിസ് മാനേജ്മെന്റ് പ്ലാന്‍ (സിസിഎംപി) തയ്യാറാക്കണം.

പുതിയ ഉല്‍പ്പന്നം / സേവനങ്ങള്‍ / സാങ്കേതികവിദ്യകള്‍ എന്നിവ ആരംഭിക്കുന്നതിനായി സൈബര്‍ റിസ്‌ക് അസസ്മെന്റ് വ്യായാമം നടത്തണം. അല്ലെങ്കില്‍ നിലവിലുള്ള ഉല്‍പ്പന്നത്തിന്റെ / സേവനങ്ങളുടെ ഇന്‍ഫ്രാസ്ട്രക്ചറിലോ പ്രക്രിയകളിലോ വലിയ മാറ്റങ്ങള്‍ വരുത്തണം.

X
Top