ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

മുന്‍കൂട്ടി അനുവദിച്ച വായ്പ യുപിഐ വഴി നല്‍കാന്‍ അനുമതി

ന്യൂഡല്‍ഹി: മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍, യുപിഐ നെറ്റ്വര്‍ക്ക് വഴി കൈമാറാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ബാങ്കുകള്‍ക്ക് അനുമതി നല്‍കി. യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമിലെ ഏകദേശം 30 കോടി ഉപയോക്താക്കള്‍ക്ക്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായി, കുറഞ്ഞ മൂല്യമുള്ള ക്രെഡിറ്റ് ഇതോടെ ലഭ്യമാകും. ഇന്ത്യയിലെ ഉപഭോക്തൃ വായ്പാ വിപണി വിപുലീകരിക്കപ്പെടാനും വഴിയൊരുങ്ങും.

മാത്രമല്ല റുപ്പെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്ക് ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്കിടയിലും യുപിഐ പ്രവര്‍ത്തനക്ഷമമാക്കും.ഓവര്‍ഡ്രാഫ്റ്റുകള്‍ യുപിഐ വഴി ആക്‌സസ് ചെയ്യാനുള്ള അനുമതി ആര്‍ബിഐ ഇതിനോടകം നല്‍കിയിട്ടുണ്ട്. ഇതിനോടകം ആര്‍ബിഐ അനുവദിച്ചിട്ടുണ്ട്.

റീട്ടെയില്‍ ഡിജിറ്റല്‍ പേയ്മെന്റുകളുടെ 75% കൈകാര്യം ചെയ്യുന്ന ശക്തമായ പ്ലാറ്റ്ഫോമാണ് യുപിഐയെന്ന് നീക്കം പ്രഖ്യാപിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

അതേസമയം പുതിയ സംവിധാനം വിജയിക്കുന്നതിന് ക്രെഡിറ്റ് കാര്‍ഡിന് സമാനമായ ഹ്രസ്വകാല വായ്പകള്‍ രൂപപ്പെടുത്തണം. 30 ദിവസ പലിശ രഹിത ക്രെഡിറ്റും ഇടപാടുകള്‍ക്ക് റിവാര്‍ഡ് പേയ്മന്റും നല്‍കിക്കൊണ്ട് അത്തരം വായ്പകള്‍ അനുവദിക്കാന്‍ നിയമം അനുശാസിക്കുമോ എന്നാണ് അറിയേണ്ടത്.

X
Top