അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രിപണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വിലആഗോളവിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍

ആർബിഐയുടെ 90 വർഷത്തെ ചരിത്രം വെബ് സീരീസായി പകർത്താനൊരുങ്ങി സ്റ്റാർ ഇന്ത്യ

ന്യൂഡല്‍ഹി: റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) 90-വർഷത്തെ ചരിത്രം പകർത്താനൊരുങ്ങി സ്റ്റാർ ഇന്ത്യ. 1935-ല്‍ സ്ഥാപിതമായ ആർ.ബി.ഐ 2024 ഏപ്രിലിലാണ് 90 വർഷം പൂർത്തിയാക്കിയത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് വെബ് സീരിസ് ഒരുങ്ങുന്നത്.

സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയാകോം 18, സീ എന്റർടൈൻമെന്റ് നെറ്റ് വർക്ക് ലിമിറ്റഡ്, ഡിസ്കവറി കമ്മ്യൂണിക്കേഷൻസ് ഇന്ത്യ എന്നിവർ വെബ് സീരിസ് നിർമ്മാണം ഏറ്റെടുക്കുന്നതിനുള്ളടെന്ററിനായി മത്സിരിച്ചിരുന്നുവെങ്കിലും അവസാന റൗണ്ടില്‍ ഡിസ്കവറി കണ്യൂണിക്കേഷനും സീ എന്റർടൈൻമെന്റും അടക്കമുള്ളവ പിന്തള്ളപ്പെടുകയായിരുന്നു.

90 വർഷങ്ങള്‍ രേഖപ്പെടുത്തുന്ന വെബ് സീരിസ് നിർമ്മാണത്തിനും വിതരണത്തിനുമായി ആർ.ബി.ഐ ജൂലായില്‍ ടെൻഡർ ക്ഷണിച്ചിരുന്നു.6.5 കോടി രൂപ മുതല്‍ മുടക്കിലാണ് വെബ് സീരീസ് ഒരുക്കുന്നത്.

ആർ.ബി.ഐയുടെ പ്രവർത്തനങ്ങളെകുറിച്ച്‌ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പിന്നിട്ട നാള്‍വഴികള്‍ അടയാളപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. 30 മിനിട്ടുവരെ ദൈർഘ്യം വരുന്ന അഞ്ച് എപ്പിസോഡുകളായാകും വൈബ് സീരിസ് പുറത്തിറങ്ങുക.

ദേശിയ ടെലിവിഷൻ ചാനലുകളിലും ഒടിടി പ്ലാറ്റ് ഫോമുകളിലും ചിത്രം പ്രദർശിപ്പിക്കും.

X
Top