
മുംബൈ: മാട്രിക്‌സ് പാർട്‌ണേഴ്‌സ് ഇന്ത്യ നേതൃത്വം വഹിച്ച ഒരു ഫണ്ടിംഗ് റൗണ്ടിൽ 2.4 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ച് ക്രോസ്-ബോർഡർ റോ മെറ്റീരിയൽ സോഴ്‌സിംഗ് സ്റ്റാർട്ടപ്പായ സിംകാർട്ട്.
മൾട്ടിപ്ലൈ വെഞ്ചേഴ്‌സ്, ബെറ്റർ ക്യാപിറ്റൽ, സിറ്റിയസ് വെഞ്ച്വേഴ്‌സ് എന്നിവയുടെ പങ്കാളിത്തവും ഈ ഫണ്ടിംഗിൽ ഉണ്ടായിരുന്നു. കൂടാതെ ഉദാന്റെ സുജീത് കുമാർ, ജിജിവിയുടെ ഹാൻസ് തുങ് തുടങ്ങിയ മാർക്വീ ഏഞ്ചൽ നിക്ഷേപകരും ഉല, ഓഫ് ബിസിനസ്, സെറ്റ്‌വർക് എന്നിവയുടെ സ്ഥാപകരും ഫണ്ടിംഗിൽ പങ്കാളികളായി.
സ്റ്റാർട്ടപ്പ് അതിന്റെ നിലവിലുള്ള വിഭാഗങ്ങളിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും പുതിയ വിഭാഗങ്ങൾ സമാരംഭിക്കുന്നതിനും സംഭരണം, വിൽപ്പന, സാങ്കേതികവിദ്യ, പ്രവർത്തനങ്ങൾ എന്നി പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമായി ഫണ്ടുകൾ ഉപയോഗിക്കാൻ പദ്ധതിയിടുന്നു.
2022-ൽ ശരൺ ഉറുബൈലും അങ്കുഷ് മിത്തലും ചേർന്ന് സ്ഥാപിച്ച സിംകാർട്ട്, വിതരണ ശൃംഖലയിലെ ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് മികച്ച ഗുണനിലവാരവും സുതാര്യതയും ഉത്തരവാദിത്തവും നൽകി അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ലളിതമാക്കാൻ സഹായിക്കുന്നു. കഴിഞ്ഞ ആഴ്ച, നിർമ്മാണ വിതരണ ശൃംഖല സ്റ്റാർട്ടപ്പായ സിപ്പ്മാറ്റിലും മാട്രിക്സ് നിക്ഷേപം നടത്തിയിരുന്നു.