യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

ഇവി നിർമ്മാതാക്കളായ റിവോൾട്ടിനെ ഏറ്റെടുക്കാൻ രത്തൻഇന്ത്യ

മുംബൈ: ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്സിന്റെ 100 ശതമാനം ഓഹരികൾ രത്തൻഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റെടുക്കും. ഓഹരി പങ്കാളിത്തം കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ഓപ്‌ഷനോടെ കമ്പനി നേരത്തെ റിവോൾട്ടിന്റെ 33.84% ഓഹരികൾ ഏറ്റെടുത്തിരുന്നു.

സാങ്കേതികത, ചെലവ്, ബിൽഡ് ക്വാളിറ്റി, പെർഫോമൻസ് എന്നിവയുടെ അടിസ്ഥാനത്തിൽ റിവോൾട്ട് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഇവി ബൈക്കാണ് എന്ന് രത്തൻഇന്ത്യ എന്റർപ്രൈസസ് ചെയർപേഴ്സൺ അഞ്ജലി രത്തൻ പറഞ്ഞു.

രാജ്യത്ത് ഇവി വിപ്ലവം പ്രതീക്ഷിച്ചതിലും വേഗത്തിൽ വരുമെന്നും. ഈ 100% ഓഹരികൾ ഏറ്റെടുക്കുന്നതിലൂടെ റിവോൾട്ട് മോട്ടോഴ്സിന്റെ അടുത്ത വളർച്ചാ ഘട്ടത്തിന് തങ്ങൾ പിന്തുണ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

വൈദ്യുതി ഉത്പാദനം, പ്രക്ഷേപണം, വൈദ്യുതി വിതരണം എന്നിവയുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് രത്തൻഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ്. നിലവിൽ കമ്പനിയുടെ ഓഹരി 8.63 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 54.15 രൂപയിലെത്തി.

X
Top