
ന്യൂഡൽഹി: സര്‍ക്കാര്‍ രാജ്യവ്യാപകമായി ‘ഒരൊറ്റ രാജ്യം,ഒരു റേഷന്‍കാര്‍ഡ്’ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.അസം ആണ് ഏറ്റവും അവസാനമായി ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്ന സംസ്ഥാനം. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013 അനുസരിച്ചാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്.ഇപിഒഎസ് മെഷീന്‍ ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങള്‍ നല്‍കിയാല്‍ സര്‍ക്കാരിന്റെ ഏത് ന്യായവില കടകളില്‍ നിന്നും സബ്‌സിഡിയോടെ ഭക്ഷ്യധാന്യങ്ങള്‍ പൗരന്മാര്‍ക്ക് വാങ്ങാമെന്നാണ് പുതിയ നിര്‍ദേശം. നേരത്തെ റേഷന്‍ കടകളില്‍ നിന്ന് മാത്രമായിരുന്നു വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത്.
സവിശേഷതകൾ
കോവിഡ് കാലത്താണ് ഒരൊറ്റ രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനം നല്‍കിയിരുന്നത്. നിലവില്‍ പ്രതിമാസം ശരാശരി മൂന്ന് കോടിയോളം പോര്‍ട്ടബിള്‍ ഇടപാടുകളാണ് നടക്കുന്നത്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, എന്‍എഫ്എസ്എ സ്‌കീമുകള്‍ പ്രകാരമുള്ള സബ്‌സിഡിയോടെയുള്ള ഭക്ഷ്യവസ്തുക്കള്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും പൗരന്മാര്‍ക്ക് വാങ്ങാം.എന്‍എഫ്എസ്എ ഗുണഭോക്താക്കളുടെയോ റേഷന്‍കാര്‍ഡ് ഉടമകളുടെയോ വീട്ടിലെ മെമ്പര്‍മാര്‍ക്ക് അതേ കാര്‍ഡില്‍ ബാക്കിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ക്ലെയിം ചെയ്യാന്‍ ഒരൊറ്റ രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി അനുവദിക്കുന്നു. കുടുംബങ്ങളില്‍ നിന്ന് ദൂരെ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുള്ള സ്ഥലത്തെ റേഷന്‍ കടയില്‍ ചെന്നാല്‍ അവരുടെ വിഹിതം ബയോമെട്രിക് വിവരങ്ങള്‍ നല്‍കി ക്ലെയിം ചെയ്യാം.
പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നവർ
2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് 81 കോടി ആളുകള്‍ക്ക് ന്യായവില ഷോപ്പുകളില്‍ നിന്ന് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ അര്‍ഹതയുണ്ട്. മൂന്ന് രൂപയ്ക്ക് അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും ഒരു രൂപ നല്‍കി ധാന്യങ്ങളും ലഭിക്കും. 2021 ജൂണ്‍ 28ലെ ഡാറ്റകള്‍ അനുസരിച്ച് ഇന്ത്യയില്‍ 5.46 ലക്ഷം റേഷന്‍ കടകളും 23.63 കോടി റേഷന്‍ കാര്‍ഡ് ഉടമകളുമാണ് ഉള്ളത്. 28 സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളും ഒരൊറ്റ രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍’ മേരാ റേഷന്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഉപകാരപ്രദമായ രീതിയില്‍ പുതിയ വിവരങ്ങളൊക്കെ ഉപയോക്താക്കള്‍ക്ക് അറിയാനാകും. 13 പ്രാദേശിക ഭാഷകളില്‍ ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നിലവില്‍ 20 ലക്ഷം തവണ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.