കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

1000 കോടി സമാഹരിക്കാൻ ക്യുഐപിയുമായി രാമകൃഷ്ണ ഫോർജിംഗ്‌സ്

കൊൽക്കത്ത : രാംകൃഷ്ണ ഫോർജിംഗ്സ് ഓഹരികളുടെ ഒരു ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) ലോഞ്ച് ചെയ്തു. ഇഷ്യു വഴി 1,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് റിപ്പോർട്ട് .

ഓഹരിയൊന്നിന് 644.46 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഇഷ്യൂ വില ചർച്ച ചെയ്യുന്നതിനും പ്രഖ്യാപിക്കുന്നതിനുമുള്ള യോഗം നവംബർ 13 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഒക്ടോബറിൽ ക്യുഐപി വഴി 1,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് രാമകൃഷ്ണ ഫോർജിങ്സിന് ബോർഡ് അനുമതി ലഭിച്ചിരുന്നു.

ക്യുഐപി പ്രഖ്യാപനത്തിന് മുന്നോടിയായി, അതിന്റെ സ്റ്റോക്ക് നവംബർ 8 ന് 689 രൂപയിൽ അവസാനിച്ചു, കഴിഞ്ഞ ദിവസത്തേക്കാൾ 0.42 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ 237 രൂപയിൽ നിന്ന് ഏകദേശം മൂന്നിരട്ടിയായി സ്റ്റോക്ക് വർധിച്ചു.

കടം കുറയ്ക്കുന്നതിനും പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുമായി ഫണ്ട് ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇഷ്യുവിന്റെ സൂചക വില ഒരു ഷെയറിന് 614 രൂപയാണ്.

വാഹന അനുബന്ധ നിർമ്മാതാവ് 2023 സെപ്റ്റംബറിൽ അവസാനിക്കുന്ന പാദത്തിൽ 82.20 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു, മുൻ സാമ്പത്തിക വർഷത്തേക്കാൾ 22.26 ശതമാനം വർധിച്ചു.

2023 സെപ്റ്റംബറിൽ ഇതേ കാലയളവിലെ അറ്റ ​​വിൽപ്പനയും 19.05 ശതമാനം വർധിച്ച് 981.49 കോടി രൂപയായി. പലിശ നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2023 സെപ്തംബർ പാദത്തിൽ 19.07 ശതമാനം വർധിച്ച് 209.77 കോടി രൂപയായി.

X
Top