8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ബോണസ് ഓഹരി പ്രഖ്യാപിച്ച് രാം രത്‌ന വയേഴ്‌സ്

മുംബൈ: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 27 നിശ്ചയിച്ചിരിക്കയാണ് രാം രത്‌ന വയേഴ്‌സ് കമ്പനി. 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം. 5 രൂപ മുഖവിലയുള്ള മുഴുവന്‍ അടച്ചു തീര്‍ത്ത ഓഹരിയ്ക്ക് സമാന വിലയില്‍ മറ്റൊരു ഓഹരി ലഭ്യമാകും.

നേരത്തെ ഓഹരിയൊന്നിന് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നു. ഓഗസ്റ്റ് 25 ന് കമ്പനി എക്‌സ് ഡിവിഡന്റാകും. ഇനാമല്‍ ചെയ്ത കോപ്പര്‍ വൈന്‍ഡിംഗ് വയറുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് രാം രത്‌ന വയേഴ്‌സ്.

ഒരു വര്‍ഷത്തിനിടെ 123 ശതമാനത്തിലധികം ഉയര്‍ച്ച നേടിയ മള്‍ട്ടിബാഗര്‍ ഓഹരിയാണിത്. രൂപീകൃതമായി 30 വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കമ്പനി ബോണസ് ഓഹരി വിതരണത്തിന് തയ്യാറായത്. ഇലക്ട്രിക്കല്‍, കോപ്പര്‍ വ്യവസായത്തിലെ പ്രമുഖ കമ്പനികളിലൊന്നായ ആര്‍ആര്‍ ഗ്ലോബലിന്റെ ഭാഗമാണ് രാം രത്‌ന വയര്‍സ് ലിമിറ്റഡ്.

പാര്‍പ്പിടം, വാണിജ്യം, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായുള്ള വിപുലമായ ഉത്പന്ന ശൃംഖല കമ്പനിയുടേതായിട്ടുണ്ട്.

X
Top