ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാകേഷ് ഗംഗ്വാലും കുടുംബവും കമ്പനിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു

മുംബൈ: ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാകേഷ് ഗാംഗ്വാലും കുടുംബവും കമ്പനിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു. തങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ 3.1 ശതമാനം ബ്ലോക്ക് ഡീല്‍ വഴി ഇവര്‍ വിറ്റഴിക്കും. ഓഹരിയൊന്നിന് 5808 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ഗോള്‍ഡ്മാന്‍ സാക്ക്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍ എന്നീ ആഗോള ബാങ്കുകള്‍ ഉപദേഷ്ടാക്കളാകും.

2025 ല്‍ ഇതിനോടകം 9 ശതമാനം ഉടമസ്ഥാവകാശം അവര്‍ കൈയ്യൊഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 20 ശതമാനം ഇടിഞ്ഞ് 2176 കോടി രൂപയായിരുന്നു.

ഇന്ധനവിലയിലെ വര്‍ദ്ധനവും രൂപയുടെ മൂല്യശോഷണവും കാരണമാണിത്. എങ്കിലും മികച്ച രീതിയിലാണ് എയര്‍ലൈനിന്റെ പ്രവര്‍ത്തനം. 82.2 ശതമാനം പാസഞ്ചര്‍ ലോഡിംഗും 87.1 ശതമാനം ഓണ്‍ ടൈം പ്രകടനവും നടത്താനായി.

ഭാവിയാത്രയിലും ശക്തമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2026 സാമ്പത്തികവര്‍ഷത്തില്‍ 50 പുതിയ വിമാനങ്ങള്‍ ഫ്‌ലീറ്റില്‍ ചേര്‍ക്കുന്ന എയര്‍ലൈന്‍ മൊത്തം സര്‍വീസിന്റെ 40 ശതമാനം അന്താരാഷ്ട്ര റൂട്ടുകളാക്കാനുള്ള പദ്ധതിയും ആവിഷ്‌ക്കരിക്കുന്നു.

X
Top