ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞുരാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി

പുതിയ അനുബന്ധ സ്ഥാപനം രൂപീകരിച്ച് രാജേഷ് എക്‌സ്‌പോർട്ട്സ്

മുംബൈ: എനർജി സ്റ്റോറേജ് സൊല്യൂഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് അഡ്വാൻസ്‌ഡ് ടെക്‌നോളജി സൊല്യൂഷൻ വിഭാഗത്തിലേക്ക് കടക്കുന്നതായി പ്രഖ്യാപിച്ച് ഗോൾഡ് ബ്രാൻഡായ “വൽകാമ്പി”യുടെ ഉടമസ്ഥതരായ രാജേഷ് എക്‌സ്‌പോർട്ട്സ് ലിമിറ്റഡ് (REL).

അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ 18,100 കോടിയുടെ പിഎൽഐ സ്കീമിനായി വിജയിച്ച മൂന്ന് പങ്കാളികളിൽ ഒരാളായി കമ്പനി മാറിയിരുന്നു.

പിഎൽഐ സ്കീമിന്റെ ആവശ്യകത അനുസരിച്ച്, എസിസി എനർജി സ്റ്റോറേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു 100% അനുബന്ധ സ്ഥാപനം രൂപീകരിച്ചതായും. പുതിയ സ്ഥാപനം അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്നും രാജേഷ് എക്‌സ്‌പോർട്ട് പ്രസ്താവനയിൽ പറഞ്ഞു.

എനർജി സ്റ്റോറേജ് വിഭാഗത്തിലെ ഒരു മുൻനിര ആഗോള കമ്പനിയായി ഉയർന്നുവരാനാണ് രാജേഷ് എക്‌സ്‌പോർട്ട്സിന്റെ പദ്ധതി. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 0.39 ശതമാനം ഇടിഞ്ഞ് 732.75 രൂപയിലെത്തി.

X
Top