വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ പദ്ധതി: മികച്ച ഗുണഭോക്താവായി രാജസ്ഥാന്‍

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് തൊഴില്‍ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ആത്മനിര്‍ഭര്‍ ഭാരത് റോജ്ഗാര്‍ യോജന(എബിആര്‍വൈ). പദ്ധതിയുടെ ഏറ്റവും മികച്ച ഗുണഭോക്താവായി മാറിയത് രാജസ്ഥാനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020 ഡിസംബറില്‍ വിജ്ഞാപനം ചെയതതാണ് പദ്ധതി.

രാജസ്ഥാനിലെ ഔപചാരിക തൊഴിലാളികളില്‍ 20.4 ശതമാനം പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ജൂണ്‍ 18 വരെയുള്ള കണക്കാണിത്. ഗുജറാത്ത് (14.9 ശതമാനം), ഉത്തര്‍പ്രദേശ് (14.15 ശതമാനം) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ആകെ സംഖ്യയുടെ കാര്യത്തില്‍ മഹാരാഷ്ട്ര (960,000) ഒന്നാമതും തമിഴ്‌നാട് (800,000), ഗുജറാത്ത് (640,000) എന്നീ സംസ്ഥാനങ്ങള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളും വഹിക്കുന്നു. അതേസമയം രാജ്യത്തിപ്പോഴും തൊഴില്‍ പ്രതിസന്ധിയുണ്ടെന്നും പദ്ധതി നീട്ടുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിക്കണമെന്നും ടീം ലീസ് സര്‍വീസസ് സഹ സ്ഥാപകനും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ റിതുപര്‍ണ ചക്രബര്‍ത്തി പറഞ്ഞു.എബിആര്‍വൈ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് റിതുപര്‍ണ ചക്രബര്‍ത്തി.

പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും കോവിഡ് കാലത്ത് പിരിച്ചുവിടപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതിനും തൊഴിലുടമകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് എബിആര്‍വൈ. പദ്ധതിയ്ക്ക് കീഴില്‍ 15,000 രൂപയ്ക്ക് താഴെ വരുമാനമുള്ള പുതിയ തൊഴിലാളികള്‍ക്കായി ഇപിഎഫ് സംഭാവന രണ്ട് വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ വഹിക്കുന്നു. തൊഴിലുടമയുടെ പങ്കും ജീവനക്കാരുടെ വേതനത്തില്‍ നിന്നുള്ള പങ്കും സര്‍ക്കാറാണ് അടക്കുക.

1000 തൊഴിലാളികളെ നിലനിര്‍ത്തുന്നതിന് വേതനത്തിന്റെ 24 ശതമാനം സര്‍ക്കാര്‍ ഇപിഎഫിലേയ്ക്ക് സംഭാവന നല്‍കും.

X
Top