ആഗോള വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറംലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം നിലനിർത്തി ഇന്ത്യതാരിഫ് യുദ്ധത്തിന്റെ കരിനിഴലില്‍ ചൈനയുടെ തൊഴില്‍ മേഖലആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിആളോഹരി വരുമാനം: ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141

കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ 100% നിര്‍മാണചെലവ് റെയിൽവേ വഹിക്കും

ചെന്നൈ: കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയില്‍വേ തീരുമാനിച്ചു. മുൻപ് നിശ്ചയിച്ചപ്രകാരം ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാനസർക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടിയെന്ന് ദക്ഷിണറെയില്‍വേ പറയുന്നു.

കേരളത്തിലെ തിരക്കേറിയ 126 റെയില്‍വേ ക്രോസിങ്ങുകളില്‍ മേല്‍പ്പാലനിർമാണത്തിന് നേരത്തേ അനുമതിയായതാണ്. സംസ്ഥാനസർക്കാരും റെയില്‍വേയും നിർമാണച്ചെലവ് തുല്യമായി പങ്കിടുകയെന്നതാണ് സാധാരണ രീതി. മേല്‍പ്പാലം നിർമിക്കാൻവേണ്ട സ്ഥലം എടുത്തു നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനാണ്. കെആർഡിസിഎല്‍ അഥവാ കെ-റെയിലിനായിരുന്നു ഇവയുടെ നിർമാണച്ചുമതല.

എന്നാല്‍, ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാനസർക്കാരിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പ്രധാനപ്പെട്ട 55 മേല്‍പ്പാലങ്ങളുടെ മുഴുവൻ ചെലവും റെയില്‍വേ വഹിക്കുന്നതെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. ഈ മേല്‍പ്പാലങ്ങളില്‍ 18 എണ്ണത്തിന്റെ പ്രവൃത്തിയേ തുടങ്ങിയിട്ടുള്ളൂ. നിർമാണം 18 മാസത്തിനുള്ളില്‍ പൂർത്തിയാക്കാൻ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാക്കി 37 എണ്ണത്തിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടി ഇനിയും പൂർണമായിട്ടില്ലെന്നാണ് റെയില്‍വേ പറയുന്നത്. അനുമതി ലഭിച്ച 65 മേല്‍പ്പാലങ്ങള്‍ ഇതിനു പുറമേയുണ്ട്. ഫണ്ടിന്റെ പരിമിതിയും സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതുമാണ് ഇവയുടെ നിർമാണത്തിന് തടസ്സമാകുന്നത്. സംസ്ഥാനസർക്കാരും കെ-റെയിലും മുൻകൈയെടുത്താലേ ഇവ യാഥാർഥ്യമാവൂ എന്ന് റെയില്‍വേ പറയുന്നു.

കേരളത്തിന് ആശ്വാസമായി റെയില്‍വേ തീരുമാനം
ചെലവ് പങ്കിടുന്നതിലെ തർക്കത്തെത്തുടർന്ന് മുടങ്ങിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിർമാണച്ചുമതല പൂർണമായും റെയില്‍വേ വഹിക്കുമെന്ന തീരുമാനം കേരളത്തിന് ആശ്വാസകരമായി. റെയില്‍വേ പൂർണമായും നിർമാണച്ചെലവ് ഏറ്റെടുക്കുന്ന മേല്‍പ്പാലങ്ങില്‍ പ്രധാനപ്പെട്ടവ:

എറണാകുളം നോർത്ത്, ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ ചിറ്റൂർ റോഡില്‍

പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷനുകള്‍ക്കിടയില്‍ ഊരകം-പുതുക്കാട് റോഡില്‍

കാപ്പില്‍, വർക്കല സ്റ്റേഷനുകള്‍ക്കിടയില്‍ പരവൂർ-വർക്കല റോഡില്‍

വള്ളത്തോള്‍ നഗർ, വടക്കാഞ്ചേരി സ്റ്റേഷനുകള്‍ക്കിടയില്‍ വരവൂർ-മുള്ളൂർക്കര റോഡില്‍

കടയ്ക്കാവൂർ, മുരുക്കുമ്പുഴ സ്റ്റേഷനുകള്‍ക്കിടയില്‍ സർക്കല ബൈപ്പാസിന് സമീപം

തലശ്ശേരി, എടക്കാട് സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-ഇരിക്കൂർ റോഡില്‍

ലക്കിടി സ്റ്റേഷനടുത്ത് മങ്കര-പാലക്കാട് റോഡില്‍

പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷുകള്‍ക്കിടയില്‍ ആനന്ദപുരം-നെല്ലായി റോഡില്‍.

സ്ഥലമേറ്റെടുക്കലും മറ്റും പൂർത്തിവാനുള്ള മേല്‍പ്പാലങ്ങള്‍

അങ്കമാലി, ആലുവ സ്റ്റേഷനുകള്‍ക്കിടയില്‍ കാരിയാട്-എയർപോർട്ട്-മാട്ടൂർ റോഡില്‍

തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-നാദാപുരം റോഡില്‍

പൂങ്കുന്നം, തൃശ്ശൂർ സ്റ്റേഷനുകള്‍ക്കിടയില്‍ തിരുവമ്പാടി റോഡില്‍

ഇരിങ്ങാലക്കുട, ചാലക്കുടി സ്റ്റേഷനുകള്‍ക്കിടയില്‍ ചാലക്കുടി റോഡില്‍

വടക്കാഞ്ചേരി, വള്ളത്തോള്‍ നഗർ സ്റ്റേഷനുകള്‍ക്കിടയില്‍ വടക്കാഞ്ചേരി-കറുമാത്ര റോഡില്‍

തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ ജൂബിലി റോഡില്‍

അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകള്‍ക്കിടയില്‍ മഞ്ചേരി-മേലാറ്റൂർ റോഡില്‍

തുറവൂർ, ചേർത്തല സ്റ്റേഷനുകള്‍ക്കിടയില്‍ തുറവൂർ-കുമ്പളങ്ങി റോഡില്‍

അമ്പലപ്പുഴ ഹരിപ്പാട് സ്റ്റേഷനുകള്‍ക്കിടിയല്‍ അമ്പലപ്പുഴ-തിരുവല്ല റോഡില്‍

X
Top