ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

റെയില്‍-പൊതുമേഖല ഇടിഎഫുകളും ഫണ്ടുകളും കുതിപ്പില്‍

റെയില്‍വെ, പൊതുമേഖല ഓഹരികളില്‍ വീണ്ടും കുതിപ്പ് രേഖപ്പെടുത്തിയതോടെ റെയില്‍വെ-പി.എസ്.യു ഇടിഎഫുകളുടെയും ഫണ്ടുകളുടെയും ആദായത്തില്‍ മുന്നേറ്റം. ഈ വിഭാഗത്തിലെ സ്കീം ഒരാഴ്ചക്കിടെ മാത്രം 16 ശതമാനം റിട്ടേണ്‍ നല്‍കി.

ഗ്രോ നിഫ്റ്റി റെയില്‍വെ-പി.എസ്.യു ഇടിഎഫ് 15 ശതമാനം ആദായം നേടിയതായി കാണാം. സമാന മേഖലയില്‍ നിക്ഷേപം നടത്തുന്ന ഗ്രോ നിഫ്റ്റി ഇന്ത്യ-റെയില്‍വേസ് ഇൻഡക്സ് ഫണ്ടും മികച്ച നേട്ടമാണ് നിക്ഷേപകർക്ക് നല്‍കിയത്.

അതോടൊപ്പം പൊതുമേഖല കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന സ്കീമുകളും മികച്ച മുന്നേറ്റത്തിലാണ്.

ഇൻവെസ്കോ ഇന്ത്യ പി.എസ്.യു ഇക്വിറ്റി ഫണ്ട് 20.62 ശതമാനവും സിപിഎസ്‌ഇ ഇടിഎഫ് 14.79 ശതമാനവും ആദിത്യ ബിർള സണ്‍ലൈഫ് പി.എസ്.യു ഇക്വിറ്റി ഫണ്ട് 17.26 ശതമാനവും എസ്ബിഐ പി.എസ്.യു ഫണ്ട് 14.59 ശതമാനവും ഐസിഐസിഐ പ്രൂഡൻഷ്യല്‍ പി.എസ്.യു ഇക്വിറ്റി ഫണ്ട് 12.54 ശതമാനവും റിട്ടേണ്‍ മൂന്ന് മാസത്തിനിടെ നല്‍കിയതായി കാണുന്നു.

റെയില്‍വെ നവീകരണത്തിന്റെ ഭഗമായി വൻതോതില്‍ ഓർഡറുകള്‍ കമ്പനികള്‍ക്ക് ലഭിച്ചതാണ് ഓഹരികളില്‍ കുതിപ്പുണ്ടാകാൻ കാരണം. ഇടത്തരം-ചെറുകിട ഓഹരികളോടൊപ്പം ഈ വിഭാഗം കമ്പനികളും കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കി.

റെയില്‍വെയുടെ നവീകരണ പ്രവർത്തനങ്ങള്‍ക്കായി 115.8 കോടി രൂപയുടെ കരാർ ലഭിച്ചതായി ആർവിഎൻഎല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിരുന്നു.

സമീപ കാലയളവില്‍ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും മിക്കവാറും റെയില്‍ ഓഹരികള്‍ ഉയർന്ന നിലവാരത്തില്‍നിന്ന് 10-25 ശതമാനം താഴെയാണിപ്പോഴും. സെപ്റ്റംബർ അവസാനത്തോടെ വിപണിയില്‍ തിരുത്തലുണ്ടായപ്പോള്‍ റെയില്‍-പൊതുമേഖല ഓഹരികളെയും ബാധിച്ചു.

കഴിഞ്ഞ വർഷത്തെ മുന്നേറ്റത്തിനിടെ റെയില്‍-പ്രതിരോധം ഉള്‍പ്പടെയുള്ള പൊതുമേഖലയിലെ ഓഹരികള്‍ ഒരുമിച്ച്‌ മുന്നേറ്റം നടത്തിയിരുന്നു. സമാനമായ സാഹചര്യമാണ് വിപണിയില്‍ നിലവിലുള്ളത്.

X
Top