പുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻ

മാക്‌സാംടെക്കിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാൻ ക്യുയൂ മീഡിയ

മുംബൈ: ആറ് വർഷം പഴക്കമുള്ള മൊബൈൽ ഗെയിമിംഗ് സംരംഭമായ മാക്‌സാംടെക് ഡിജിറ്റൽ വെഞ്ച്വേഴ്‌സിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ ഒരുങ്ങി ക്യുയൂ മീഡിയ ഇന്ത്യ. ഇതിനായി കമ്പനി മാക്‌സാംടെക്കുമായി ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവച്ചു.

മാക്‌സാംടെക് അതിന്റെ പ്രൊപ്രൈറ്ററി പ്ലാറ്റ്‌ഫോമായ ഗെയിമിംഗ് 360 ഉപയോഗിച്ച് , മൊബൈൽ ഗെയിമിംഗ് വ്യവസായത്തിനായി സാങ്കേതികവിദ്യയും ഗെയിമുകളും സൃഷ്ടിക്കുന്നു. വോഡഫോൺ, ഗ്ലാൻസ്, ഡിസ്‌നി ഇന്ത്യ, വിയകോം18 എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്കായി വിവിധ ഗെയിമിംഗ് ഡെസ്റ്റിനേഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ നേരിട്ടുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുന്നതിനുള്ള ക്യുയൂ മീഡിയയുടെ തന്ത്രത്തിന് അനുസൃതമായാണ് നിർദിഷ്ട ഏറ്റെടുക്കൽ. 2017-ൽ സ്ഥാപിതമായ മാക്‌സാംടെക് ഇന്ത്യൻ ഗെയിമിംഗ് വ്യവസായത്തിലെ അതികായൻ മാരായ സെർക്‌സെസ് മുള്ളൻ, സൺദീപ് തുസു, ഡിജിറ്റൽ വെഞ്ചേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

X
Top