ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ക്വിക്ക് ടച്ച് ടെക് ഐപിഒ ഏപ്രില്‍ 18 ന്

മുംബൈ: ക്വിക്ക് ടച്ച് ടെക്നോളജീസ് എസ്എംഇ ഐപിഒ ഏപ്രില്‍ 18 ന് തുടങ്ങും. 10 രൂപ മുഖവിലയും 9.33 കോടി രൂപ വരെ മൂല്യവുമുള്ള 1,530,000 ഇക്വിറ്റി ഷെയറുകളാണ് ഇഷ്യു ചെയ്യുക. 61 രൂപയാണ് ഇഷ്യുവില നിശ്ചയിച്ചിരിക്കുന്നത്.

2000 ഷെയറുകളുടെ ലോട്ടിന് മിനിമം ഓര്‍ഡര്‍ നല്‍കാനാകും. ഏപ്രില്‍ 21 ന് അവസാനിക്കുന്ന ഐപിഒയുടെ ലീഡ് മാനേജര്‍മാര്
ഷെയര്‍ ഇന്ത്യ ക്യാപിറ്റല്‍ സര്‍വീസസ് ഖംബട്ട സെക്യൂരിറ്റീസ്. സ്‌കൈലൈന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് രജിസ്ട്രാറാകും.

എന്‍എസ്ഇ എസ്എംഇയില്‍ മെയ് 2 നായിരിക്കും ലിസ്റ്റിംഗ്. അലോട്ട്മെന്റ് ലിസ്റ്റ് ഏപ്രില്‍ 6 ന് തയ്യാറാകും. ഇഷ്യുവിന്റെ 50 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കായും 50 ശതമാനം അധിസമ്പന്നര്‍ക്കായും മാറ്റിവച്ചിട്ടുണ്ട്.

2013 ല്‍ പ്രമോട്ടര്‍മാരായ ഗൗരവ് ജിന്‍ഡാലും മധുവും ചേര്‍ന്നാണ് കമ്പനി രൂപീകരിക്കുന്നത്. ഒരു വിവരസാങ്കേതികവിദ്യ സ്ഥാപനമാണ് ക്വിക്ക് ടച്ച്.

X
Top