എല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം

പാദരക്ഷകൾക്ക് ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു

ന്യൂഡൽഹി: ജൂലൈ 1 മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാത്തരം പാദരക്ഷകൾക്കും ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ക്വാളിറ്റി കൺട്രോൾ ഓർഡറിന്റെ (ക്യുസിഒ) കീഴിലേക്കാണ് ഈ വ്യവസായത്തെയും കൊണ്ടുവരുന്നത്. റബർ സ്ലിപ്പർ മുതൽ ലെതർ ചെരിപ്പുകളും ഷൂസും വരെ ഇതിന്റെ പരിധിയിൽ വരും.

ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ച് ആഭ്യന്തരവിപണിയെ ശക്തിപ്പെടുത്താനാണ് നീക്കമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

എന്നാൽ ചെറുകിടവ്യവസായങ്ങൾക്ക് ഈ നീക്കം തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. 2021 ജൂലൈയിലാണ് ഇത് നടപ്പാക്കാനിരുന്നതെങ്കിലും സംരംഭകരുടെ ആവശ്യം പരിഗണിച്ച് ഇതിന്റെ കാലാവധി 2 തവണ നീട്ടുകയായിരുന്നു.

ക്യുസിഒ അനുസരിച്ച് ബിഐഎസിന്റെ ഗുണനിലവാര മാനദണ്ഡം അനുസരിച്ചായിരിക്കണം ഇനി പാദരക്ഷ നിർമാണം.

ഇതുമായി ബന്ധപ്പെട്ട ഗുണനിലവാര മാർക്കും ഉൽപന്നത്തിലുണ്ടാകും.

X
Top