
പോളിമര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന പിരമിഡ് ടെക്‌നോപ്ലാസ്റ്റ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഓഗസ്റ്റ് 18ന് തുടങ്ങും. 151-166 രൂപയാണ് ഓഫര്‍ വില. ഈ മാസത്തെ നാലാമത്തെ ഐപിഒ ആയിരിക്കും ഇത്.
എസ്‌ബിഎഫ്‌സി ഫിനാന്‍സ്, കോണ്‍കോര്‍ഡ് ബയോടെക് എന്നീ കമ്പനികളുടെ ഐപിഒ പൂര്‍ത്തിയായി. ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സിന്റെ ഐപിഒ ഓഗസ്റ്റ് 10ന് ആരംഭിക്കും.
പിരമിഡ് ടെക്‌നോപ്ലാസ്റ്റ് ഐപിഒ വഴി 153.05 കോടി രൂപയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.
90 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 40 കോടി രൂപ കടം തിരിച്ചടയ്‌ക്കുന്നതിനും 40.2 കോടി പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കു വിനിയോഗിക്കും.
ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 20 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 50 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമാണ് സംവരണം ചെയ്‌തിരിക്കുന്നത്.
യോഗ്യരായ നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ ഓഗസ്റ്റ് 29ന് ഓഹരികള്‍ ക്രെഡിറ്റ് ചെയ്യും. ഓഹരികള്‍ ലഭിക്കാത്തവര്‍ക്ക് ഓഗസ്റ്റ് 28ന് പണം തിരികെ ലഭിക്കും.
ഓഗസ്റ്റ് 30ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.