
ന്യൂഡൽഹി: സാമ്പത്തിക നിക്ഷപങ്ങൾക്ക് ഏറ്റവും അധികം ജനങ്ങൾ തെരഞ്ഞെടുത്ത രാജ്യം ഏതാണെന്ന് അറിയാമോ? അതിൽ ഇന്ത്യയുടെ സ്ഥാനം ഏതാണെന്ന് അറിയുമോ? എന്നാൽ ലോകത്തിലെ ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി സ്ഥാനം ഉയർത്തിയ രാജ്യമാണ് ഇന്ത്യ എന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ലോക രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും വാദപ്രതിവാദങ്ങളും കാരണം ആഗോള വിപണി മന്ദഗതിയിലാകുന്ന അവസ്ഥയിലും ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്ന് ഇന്ത്യയെന്നാണ് റിപ്പോർട്ട്.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, സാമ്പത്തിക സ്ഥിതി തുടങ്ങിയവയുമായി മല്ലിടുമ്പോഴും, ഇന്ത്യ കരുത്തായി നിന്നെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പിഡബ്ല്യുസിയുടെ 29-ാമത് ആഗോള വാർഷിക സർവേയിലാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.
ലോകരാജ്യങ്ങളിലെ 4,454 ഓളം പ്രതിനിധികൾ പങ്കെടുത്ത സർവേയിൽ ഇന്ത്യയിൽ നിന്ന് 50 പ്രതിനിധികൾ പങ്കെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പാതയിൽ ഉയർന്ന തലത്തിലുള്ള ശുഭാപ്‌തിവിശ്വാസം പ്രകടമാകുന്നുവെന്നും മറ്റ് പല വികസിതവും വളർന്നുവരുന്നതുമായ രാജ്യങ്ങളിലെ വിപണിയിൽ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അടുത്ത വർഷം മുതൽ ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ പ്രതിനിധികൾ സർവേയിൽ പറഞ്ഞു. ഇന്ത്യയ്ക്കുള്ള വലിയ ഉപഭോക്തൃ അടിത്തറ, നയങ്ങളുടെ സ്ഥിരത, വികസിക്കുന്ന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, പദ്ധതികൾ നടപ്പാക്കുന്നതിലെ വേഗത എന്നിവ ഇതിന് കാരണമാണെന്ന് സർവേ വ്യക്തമാക്കുന്നു.
നിക്ഷപകാര്യങ്ങളിൽ ഇന്ത്യ മുന്നോട്ട് വരുന്നത് മികച്ച സൂചനയാണെന്ന് മുൻ മു സാമ്പത്തിക വിദഗ്‌ധൻ പ്രണബ് സെൻ ഇടിവി ഭാരതിനോട് പറഞ്ഞു. “ഒരു അർഥത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പുലർത്തുന്ന വിശ്വാസ വർധനവിൻ്റെ ഫലമാണിത്.
വളരെ പ്രോത്സാഹജനകമാണ്. തുടർന്നും ഇതേ രീതിയിൽ മുന്നോട്ട് പോകണം. അതിൽ തെല്ലും അലംഭാവം കാണിക്കാൻ തുടങ്ങരുത്”, പ്രണബ് സെൻ പറഞ്ഞു.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) വെല്ലുവിളിയാകാതെ സഹായ ഹസ്‌തമാകണം. സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക്, ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിലും അവരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം.
അപ്പോൾ മാത്രമേ ഇത്തരം സർവേകളിൽ പ്രതിഫലിക്കുന്ന ശുഭാപ്‌തിവിശ്വാസം യഥാർഥത്തിൽ അർഥവത്തായി കാണപ്പെടുകയുള്ളൂയെന്നും പ്രണബ് സെൻ കൂട്ടിച്ചേർത്തു.
ആഗോള നിക്ഷേപകർ സ്ഥിരതയ്ക്കും പ്രവചനാത്മകതയ്ക്കും ദീർഘ വീക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്ന് സൈബർ നിയമ വിദഗ്‌ധനായ സാക്ഷർ ദുഗൽ പറഞ്ഞു. “ഒരു ആഗോള നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ച മികച്ചതാണ്,” സാക്ഷർ ദുഗൽ കൂട്ടിച്ചേർത്തു.
ഡിജിറ്റൽ മേഖലയിലെ ഇന്ത്യയുടെ വളർച്ച നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്‌ധനായ അനിൽ ദുബെ പറഞ്ഞു. ഇന്ത്യയുടെ വിക്‌സിത് ഭാരത് എന്ന പദ്ധതിയുടെ പശ്ചാത്തലത്തിൽ, ഉൽപ്പാദനക്ഷമതാ നേട്ടങ്ങളുടെ പ്രധാന ചാലകശക്തിയായി നിർമിത ബുദ്ധി കടന്നു വന്നിരിക്കുകയാണെന്ന് പ്രകടമാകുന്നതായി നിരീക്ഷകർ അഭിപ്രായപ്പെട്ടു.
മുന്നിലുള്ള വെല്ലുവിളികൾ
ഇന്ത്യയുടെ ദീർഘകാല അടിസ്ഥാനകാര്യങ്ങളിലുള്ള ശക്തമായ ആത്മവിശ്വാസം സർവേയിൽ പ്രതിഫലിക്കുന്നതായി ഇന്ത്യയിലെ പിഡബ്ല്യുസി ചെയർപേഴ്‌സൺ സഞ്ജീവ് കൃഷൻ പറഞ്ഞു.
മെച്ചപ്പെട്ടതും മികച്ചതുമായ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നിരിക്കുകയാണ്.
ആഗോള, ആഭ്യന്തര മേഖലയിലാണ് ഈ ഫലം ലഭിച്ചത്. ഇത് ഇന്ത്യയുടെ ആത്മ വിശ്വാസത്തെ പ്രദർശിപ്പിക്കുന്നതായും സഞ്ജീവ് കൃഷൻ കൂട്ടിച്ചേർത്തു.






