സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

പ്രൈം വോളിബോള്‍ ലീഗില്‍ ഇന്ന് സെമി ഫൈനല്‍ പോരാട്ടം

കൊച്ചി: ആദ്യ നാല് സ്ഥാനക്കാരെ നിര്‍ണയിക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്ന ആർആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗില്‍ ഇന്ന് സെമി ഫൈനല്‍ പോരാട്ടം. വൈകുന്നേരം 6.30ന് ആദ്യ സെമിയില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ മിറ്റിയോഴ്‌സ് നാലാം സ്ഥാനക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ നേരിടും. രാത്രി 8.30ന് രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു ടോര്‍പിഡോസും മൂന്നാം സ്ഥാനക്കാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മിലാണ് മത്സരം. കളിച്ച 7 മത്സരങ്ങളില്‍ ആറും ജയിച്ച് 17 പോയിന്റുമായാണ് മുംബൈ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ബെംഗളൂരു ഏഴില്‍ അഞ്ച് മത്സരം ജയിച്ച് 14 പോയിന്റുകള്‍ നേടി. 12 പോയിന്റോടെയായിരുന്നു അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ മൂന്നാം സ്ഥാനം. എന്നാല്‍ ബുധനാഴ്ച്ച അവസാന ലീഗ് മത്സരത്തിലാണ് നാലാം സ്ഥാനക്കാരായി ഗോവ ഗാര്‍ഡിയന്‍സ് കടന്ന് കൂടിയത്. അവസാന മത്സരത്തില്‍ സെമിയിലേക്കുളള എൻട്രി ഉറപ്പാക്കാന്‍ ഡല്‍ഹി തൂഫാന്‍സിനും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനും ജയം അനിവാര്യമായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കോ 3-1 എന്ന നിലയിലോ ജയിച്ചാലായിരുന്നു ഡല്‍ഹിക്ക് സാധ്യത. കൊല്‍ക്കത്തയ്ക്ക് ഒരു ജയം മാത്രം മതിയായിരുന്നു. ആദ്യ സെറ്റ് നേടിയ ഡല്‍ഹി തുടരെ രണ്ട് സെറ്റുകള്‍ സ്വന്തമാക്കിയതോടെ കൊല്‍ക്കത്ത സെമി സാധ്യതയില്‍ നിന്ന് പുറത്തായി.

എന്നാല്‍, ഡല്‍ഹി ക്യാപ്റ്റന്‍ സഖ്‌ലൈന്‍ താരിഖിന്റെ നേതൃത്വത്തില്‍ തിരിച്ചടിച്ചതോടെ ജയം തൂഫാന്‍സിന് സ്വന്തമായി, ഇതോടെ കൊല്‍ക്കത്തയും പുറത്തായി. 10 പോയിന്റുമായി ഗോവ ഗാര്‍ഡിയന്‍സ് നാലാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചു. കൊല്‍ക്കത്തയ്ക്കും ഡല്‍ഹിക്കും പുറമേ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനും 10 പോയിന്റ് വീതമുണ്ടായിരുന്നു. എന്നാല്‍ സെറ്റ് വ്യത്യാസത്തിലെ മുന്‍തൂക്കം ഗോവയെ അവസാന നാലിലെത്തിച്ചു. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ് 6 മത്സരവും തോറ്റ് നേരത്തേ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു.

X
Top