യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഓഗസ്റ്റ് 08നകം കെവൈസി അപ്‌ഡേറ്റ് ചെയ്യണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി അക്കൗണ്ടുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ഓഗസ്റ്റ് 08നകം കെവൈസി വിവരങ്ങൾ പുതുക്കണമെന്ന്‌ മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

30.06.2025 വരെ കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ട അക്കൗണ്ടുകളുള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഇത് ബാധകമാകൂ.

പുതുക്കിയ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ്സ് പ്രൂഫ്, സമീപകാല ഫോട്ടോ, പാൻ/ഫോം 60, വരുമാന തെളിവ്, മൊബൈൽ നമ്പർ (ലഭ്യമല്ലെങ്കിൽ) അല്ലെങ്കിൽ മറ്റ് ഏതെങ്കിലും കെവൈസി വിവരങ്ങളോ ഏതെങ്കിലും ബ്രാഞ്ചിൽ നൽകി ഉപഭോക്താക്കൾക്ക് കെവൈസി പുതുക്കാം.

പിഎൻബി വൺ ആപ്പ്/ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയും, അവരവരുടെ അടിസ്ഥാന ബ്രാഞ്ചിലേക്ക് രജിസ്റ്റർ ചെയ്ത ഇ-മെയിൽ/പോസ്റ്റ് മുഖേനയും ഓഗസ്റ്റ് 08നകം ഇത് ചെയ്യാവുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ കെവൈസി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് അക്കൗണ്ട് പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾക്ക് കാരണമായേക്കാം.

ജാഗ്രത: കെവൈസി പുതുക്കുന്നതിനായി സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ഏതെങ്കിലും ലിങ്ക്/ഫയലിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്.

X
Top